ചാഞ്ചാടുണ്ണീ... ചരിഞ്ഞാടുണ്ണീ പാടി വിജയകുമാരി; അമ്മയുടെ പാട്ട് പങ്കുവെച്ച് മുകേഷ്; വിഡിയോ

ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പടെ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിജയകുമാരി ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:49 am IST
Edited by :migrator

നടൻ മുകേഷ് അഭിനയത്തിലേക്ക് വരുന്നത് അച്ഛന്റേയും അമ്മയുടേയും ബലത്തിലാണ്. നാടക സംവിധായകനും നടനുമായിരുന്ന ഒ മാധവനും നടി വിജയകുമാരിയുടേയും മകനാണ് മുകേഷ്. ഹാസ്യ കഥാപാത്രങ്ങൾ ഉൾപ്പടെ നിരവധി വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള വിജയകുമാരി ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. ഇപ്പോൾ അമ്മയുടെ മനോഹരമായ ഒരു ​ഗാനം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. 

ചാഞ്ചാടുണ്ണീ... ചരിഞ്ഞാടുണ്ണീ എന്ന ​ഗാനമാണ് വിജയകുമാരി പാട്ടുപാടി അഭിനയിക്കുന്നത്. അമ്മ എന്ന അടിക്കുറിപ്പിലാണ് മുകേഷ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് വിജയകുമാരിയുടെ വിഡിയോ. പ്രായമെത്ര കഴിഞ്ഞിട്ടും അമ്മ മികച്ച പെർഫോർമർ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now