
News Now
മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കാത്തിരുന്ന പണം വന്നുചേരും. വരുമാനത്തിനുള്ള നല്ലൊരു മാര്ഗ്ഗം കണ്ടെത്തും

തന്റെ പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ പ്രൊമോഷൻ പരിപാടികളിലാണ് ജാൻവി കപൂർ. പഞ്ചാബിലും ഡൽഹിയിലും വരാണസിയിലുമൊക്കെ പ്രൊമോഷന്റെ ഭാഗമായി താരമെത്തിയിരുന്നു. ഇപ്പോഴിതാ ചെന്നൈയിലെത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
ചെന്നൈയിലെ മുപ്പത്തമ്മൻ ക്ഷേത്രത്തിലാണ് ജാൻവി എത്തിയത്. ആദ്യമായി മുപ്പത്തമ്മൻ ക്ഷേത്രം സന്ദർശിച്ചു. ചെന്നൈയിൽ തന്റെ അമ്മ ശ്രീദേവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇതാണെന്നും ജാൻവി കുറിച്ചിട്ടുണ്ട്. പഴയകാല നടി മഹേശ്വരിയേയും ജാൻവിയ്ക്കൊപ്പം ചിത്രത്തിൽ കാണാം. അടുത്തിടെയും ചെന്നൈയിലെത്തിയതിന്റെ ചിത്രങ്ങൾ ജാൻവി പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം ജാൻവിയ്ക്കൊപ്പമുള്ള ഒരു വീഡിയോ മഹേശ്വരിയും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 1994 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ തെലുങ്ക്, തമിഴ് സിനിമകളിൽ ശ്രദ്ധേയായ നടിമാരിലൊരാളായിരുന്നു മഹേശ്വരി. ജഗപതി ബാബു, പ്രഭു, വിക്രം, ശിവരാജ് കുമാർ, അർജുൻ സർജ തുടങ്ങിയ മുൻനിര നായകൻമാർക്കൊപ്പമെല്ലാം സ്ക്രീൻ പങ്കിട്ടിട്ടുണ്ട് മഹേശ്വരി.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അതേസമയം നിരവധി സിനിമകളാണ് ജാൻവിയുടേതായി ലൈൻ അപ്പിലുള്ളത്. ഉൽജ, സണ്ണി സംസ്കാരി കി തുളസി കുമാരി തുടങ്ങിയ ചിത്രങ്ങൾ പുരോഗമിക്കുകയാണ്. ജൂനിയർ എൻടിആറിനൊപ്പം ദേവര: പാർട്ട് 1 ലും ജാൻവി അഭിനയിക്കുന്നുണ്ട്. ദേവരയിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുകയാണ് താരം. മഹിമ എന്ന കഥാപാത്രമായാണ് ജാൻവി മിസ്റ്റർ ആൻഡ് മിസിസിലെത്തുന്നത്. രാജ്കുമാർ റാവു നായകനായെത്തുന്ന ചിത്രം ഈ മാസം 31 ന് തിയറ്ററുകളിലെത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസ്: അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും; ശിക്ഷ വിധിച്ചത് 12 വർഷത്തിന് ശേഷം

'മുഖ്യമന്ത്രിയായതു കൊണ്ട് ഒരുപാട് ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിനുണ്ട്; എന്റെ സിനിമയുടെ റിലീസിനായി അച്ഛൻ കാത്തിരിക്കുകയാണ്'


