
തെലുങ്കിൽ അരങ്ങേറ്റം കുറിച്ച് 'മമ്മി സ്റ്റാർ'; വിജയ് ദേവരകൊണ്ടയുടെ വില്ലനായി അർനോൾഡ് വോസ്‌ലൂ
വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ പീരിഡ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്.

സിനിമയിലിപ്പോൾ അത്ര നല്ല കാലമല്ല നടൻ വിജയ് ദേവരകൊണ്ടയ്ക്ക്. നടന്റേതായി പുറത്തിറങ്ങുന്ന സിനിമകളെല്ലാം വൻ പരാജയമാണ് തിയറ്ററുകളിൽ ഏറ്റുവാങ്ങുന്നത്. ഒടുവിൽ പുറത്തിറങ്ങിയ കിങ്ഡം എന്ന ചിത്രവും തിയറ്ററുകളിൽ പരാജയമായി മാറി. വിഡി 14 എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
വൻ ബജറ്റിൽ ഒരുക്കിയിരിക്കുന്ന ഒരു ആക്ഷൻ പീരിഡ് ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നത്. ചിത്രത്തിൽ വില്ലനായി എത്തുന്നത് ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ആണ്. 'ദ് മമ്മി', 'ദ് മമ്മി റിട്ടേൺസ്' തുടങ്ങിയ സിനിമകളിൽ വില്ലനായി എത്തി ലോക സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അർനോൾഡ് വോസ്ലൂ.
ബ്രിട്ടീഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 'പുഷ്പ', 'ജനത ഗാരേജ്', 'രംഗസ്ഥലം' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമിക്കുന്നത്.
1854-നും 1878-നും ഇടയിൽ, ബ്രിട്ടീഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.
WHAT TO READ NEXT

'എക്കോ' - പേരിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ
അതേസമയം 'ടാക്സിവാല' എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം രാഹുൽ സംകൃത്യനും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിക്കുകയാണ്. 'ശ്യാം സിംഘാ റോയ്' ആയിരുന്നു രാഹുൽ സംകൃത്യന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Cinema News: Mummy star Arnold Vosloo makes telugu debut.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'
'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്കി, പക്ഷെ...!
