
കൊടുക്കാനുള്ളതിന്റെ മൂന്നിരട്ടി കിട്ടാനുണ്ട്; പറ്റിച്ചല്ല ജീവിക്കുന്നത്; 'ഫ്രോഡ്' വിളിക്കെതിരെ മുരളി കുന്നുംപുറത്ത്
ഞാന്‍ സ്കാo ആണ് ഫ്രോഡ് ആണ് എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുരളി കുന്നുംപുറത്ത്. സുമതി വളവ് സിനിമയുമായി ബന്ധപ്പെട്ട് മുരളി കുന്നുംപുറത്ത് നടത്തിയ തുറന്നു പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ വിശദീകരണുമായി അഭിലാഷ് പിള്ള, വിഷ്ണു ശശി ശങ്കര്‍, വിജേഷ് പാണത്തൂര്‍ എന്നിവരും രംഗത്തെത്തി. അതേസമയം തനിക്ക് കടുത്ത സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നതെന്നാണ് മുരളി കുന്നുംപുറത്ത് പറയുന്നത്.
താന്‍ ഫ്രോഡാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നതായാണ് മുരളി പറയുന്നത്. തന്നെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമപരമായി നീങ്ങുമെന്നും അദ്ദേഹം പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ വാക്കുകളിലേക്ക്:
പ്രിയ സുഹൃത്തുക്കളെ, രണ്ടു ദിവസമായി നടക്കുന്ന കാര്യങ്ങളെ കുറിച്ച് എല്ലാവരും മനസ്സിലാക്കി എന്ന് കരുതുന്നു. ഇതില്‍ കൂടുതല്‍ പ്രസ്തുത വിഷയത്തിന്റെ മേലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല . ഇപ്പോള്‍ ഉള്ള എന്റെ പ്രതികരണം 'Specs Man' എന്ന ഫേസ്ബുക് പേജിനെ കുറിച്ചാണ്. ഞാന്‍ ഒരു ബിസിനസുകാരന് ആണ്. ബിസിനസ് സംബന്ധമായി എനിക്ക് ഒരുപാട് പണം കിട്ടാനും കൊടുക്കാനും ഉണ്ട് എന്നത് ഞാന്‍ മുന്നേ ഉള്ള പ്രതികരണത്തില്‍ തന്നെ അറിയിച്ചതാണ്. അതിന്റെ പേരില്‍ ഞാന്‍ സ്കാo ആണ് ഫ്രോഡ് ആണ് എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.
ഞാന്‍ കൊടുക്കാന്‍ ഉള്ളതിന്റെ മൂന്നിരട്ടിയോളം എനിക്ക് കിട്ടാനും ഉണ്ട്. എന്ത് കൊണ്ട് ഈ വിഷയം നിങ്ങള്‍ ഉന്നയിക്കുന്നില്ല . ഞാന്‍ മറ്റുള്ളവരെ പറ്റിച്ചു ജീവിക്കുന്നു എന്ന് പറയുന്നത് തീര്‍ത്തും തെറ്റായ പ്രസ്താവന ആണ്. എന്തായാലും ഇതിനെതിരെ മാന നഷ്ടം തുടങ്ങിയ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇതിന്റെ പിന്നിലെ പി ആര് വര്‍ക്ക് ചെയ്തവരെയും ഞാന്‍ പുറത്ത് കൊണ്ട് വരും . ഞാന്‍ പൈസ പറ്റിച്ചു എന്ന് പറഞ്ഞവര്‍ ദയവായി ഇതിന്റെ താഴെ കമന്റ് ആയി നിങ്ങളുടെ ട്രാന്‍സക്ഷന്‍ ലിസ്റ്റ് ഇടാവുന്നതാണ്.
ഞാന്‍ കൊടുക്കാന്‍ ഉള്ളവര്‍ ആയി ഇന്നും എനിക്ക് നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ട്. എന്നാല്‍ എനിക്ക് തരാന്‍ ഉള്ളവര്‍ എന്റെ ഫോണ്‍ എടുക്കുകയോ എനിക്ക് പണം തിരികെ തരാന്‍ മുതിരുന്നോ ഇല്ല . ഞാനും ആയി ഒരു വിഷയം ഉന്നയിക്കുമ്പോള്‍ കുറഞ്ഞത് എന്റെ മാത്രം ഫോട്ടോ ഉള്‍പ്പെടുത്തണം. ഈ ഫോട്ടോ യില്‍ എന്റെ കൂടെ ഉള്ള നടനെ കൂടെ ബാധിക്കുന്ന തരത്തില്‍ ആണ് ഇപ്പോള്‍. പോസ്റ്മാന്റെ പക്കല്‍ നിന്നും മിനിമം മാന്യത പ്രതീക്ഷിക്കുന്നു.
'മറുനാടന്‍ ഷാജന്'എന്ന യൂട്യൂബ് ചാനല്‍ ഉടമ ഷാജന് സ്കാരിയ, അദ്ദേഹം പറഞ്ഞത് പോലെ അമേരിക്കയില്‍ അഡ്വാന്‍സ് വാങ്ങി എന്നത് സത്യമാണ് . ഡ്യൂട്ടി കാരണം ഞാന്‍ പോര്‍ട്ടില്‍ തിരിച്ചെടുത്തു.എനിക്ക് വലിയ നഷ്ടം ഉണ്ടായത് കൊണ്ട് അതിനെ കുറിച്ച് സംസാരിച്ചു അവര്‍ക്കു ഒരു പൈസ കൊടുത്തു. ഇനിയും കൊടുക്കാന്‍ ഉണ്ട് അല്ലാതെ ഞാന്‍ ആര്‍ക്ക് പണം കൊടുക്കാന്‍ ഉണ്ട് എന്ന് ഷാജന് വ്യക്തമാക്കണം ഇല്ലെങ്കില്‍ ഞാന്‍ ഇതിനെ കുറിച്ച് വ്യക്തത വരുത്താന്‍. ഷാജന് തയ്യാറാവാത്ത പക്ഷം ഞാന്‍ നിയമപരമായി മുന്നോട്ട് പോകും. സത്യം ജയിക്കും. നന്ദി .
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Murali Kunnumpurath to take legal actions against cyber attack.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


എനിക്ക് ഇനി ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ കഴിയില്ല; കിങ് ഓഫ് കൊത്ത ട്രോളുകള്‍ കരിയറിനെ ബാധിച്ചു: ഐശ്വര്യ ലക്ഷ്മി
എന്നെ കളഞ്ഞിട്ട് പോകരുതെന്ന് അയാളുടെ കാല് പിടിച്ച് കരഞ്ഞ് പറഞ്ഞു; വഞ്ചിക്കുകയാണെന്ന് തിരിച്ചറിയാന്‍ സമയമെടുത്തു: ആര്യ


