
'എന്റെ ഒരു ദിവസത്തെ ഷൂട്ടിങ്', വാതിൽ ടീമിന് പിന്നാലെ മൈക്കുമായി അനു സിത്താര, വിഡിയോ
ഷൂട്ടിങ്ങിനായി ഒരുങ്ങുന്നതു മുതലുള്ള വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്
മലയാളികളുടെ ഇഷ്ട നായികയാണ് അനു സിത്താര. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. സിനിമയിലേയും മറ്റും വിശേഷങ്ങളെല്ലാം താരം യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ തന്റെ ഒരു ദിവസത്തെ ഷൂട്ടിങ് ലൈഫ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പുതിയ ചിത്രം വാതിലിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് അനു വിഡിയോയിലൂടെ ആരാധകരെ കാണിച്ചത്.
തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽവച്ചാണ് ഷൂട്ടിങ് നടക്കുന്നത്. ഷൂട്ടിങ്ങിനായി ഒരുങ്ങുന്നതു മുതലുള്ള വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. കൂടാതെ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തകരെയുമെല്ലാം അനു പരിചയപ്പെടുത്തുന്നുണ്ട്. രസകരമായാണ് അനുവിന്റെ അവതരണം. വിനയ് ഫോർട്ടാണ് ചിത്രത്തിൽ നായികയാവുന്നത്. കൃഷ്ണ ശങ്കർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സർജു രമാകാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
രചന നാരായണൻകുട്ടി, സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ, സ്മിനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് മാധവനാണ് നിർവഹിക്കുന്നത്. സ്പാർക്ക് പിക്ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ബി കെ ഹരിനാരായണൻ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോണ് സംഗീതം പകരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



