
നടികർ, മാമൻ, ജെഎസ്കെ...; കാണാം പുത്തൻ ഒടിടി റിലീസുകൾ
ഓഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്.

ഓഗസ്റ്റിൽ കൈ നിറയെ ചിത്രങ്ങളാണ് ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളായി നിരവധി മലയാളം ചിത്രങ്ങളും ഈ വാരാന്ത്യം റിലീസിനെത്തുന്നുണ്ട്. ഈ വാരം ഒടിടിയിലെത്തുന്ന പുത്തൻ റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.
1നടികർ

നടികർ
ഇൻസ്റ്റഗ്രാം
ടൊവിനോ തോമസ്, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രമാണ് നടികർ. 2024 മെയ് മാസത്തില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 40 കോടി ആയിരുന്നു ബജറ്റ്. എന്നാൽ തിയറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് ആയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സൈന പ്ലേയിലൂടെ ഓഗസ്റ്റ് 8 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
2മനസാ വാചാ

മനസാ വാചാ
ഇൻസ്റ്റഗ്രാം
ദിലീഷ് പോത്തനെ നായകനാക്കി ശ്രീകുമാർ പൊടിയൻ സംവിധാനം ചെയ്ത ചിത്രമാണ് കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മനസാ വാചാ. മുഴുനീള കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ധാരാവി ദിനേശനെന്ന കഥാപാത്രമായാണ് ദിലീഷ് പോത്തൻ ചിത്രത്തിലെത്തുന്നത്. പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. മനോരമ മാക്സിലൂടെ ഓഗസ്റ്റ് 9 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും.
3ഏത് നേരത്താണാവോ

ഏത് നേരത്താണാവോ
ഇൻസ്റ്റഗ്രാം
വി ജി ജയകുമാര്‍ നിര്‍മ്മിച്ച് ജിനോയ് ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഏത് നേരത്താണാവോ. സംഗീത, പൗളി വത്സന്‍, കേദാര്‍ വിവേക്, ജിനോയ് ജനാര്‍ദ്ദനന്‍, സരിന്‍ റിഷി, മനിക രാജ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, വത്സല നാരായണന്‍, ജെയിംസ് പാറക്കാട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഓഗസ്റ്റ് 8 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
4മാമൻ

മാമൻ
ഇൻസ്റ്റഗ്രാം
സൂരിയും ഐശ്വര്യ ലക്ഷ്മിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ തമിഴ് ചിത്രമാണ് മാമൻ. പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിന്റെ സംവിധായകൻ. മേയ് 16നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ലാർക്ക് സ്റ്റുഡിയോസിന്റെ കീഴിൽ കെ കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സൂരി, രാജ് കിരൺ, ഐശ്വര്യ ലക്ഷ്മി, സ്വാസിക, ബാല ശരവണൻ, ബാബ ഭാസ്‌കർ, വിജി ചന്ദ്രശേഖർ, നിഖില ശങ്കർ, ഗീത കൈലാസം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഓഗസ്റ്റ് 8 മുതൽ ചിത്രം സീ 5ൽ സ്ട്രീമിങ് ആരംഭിക്കും.
5വ്യസനസമേതം ബന്ധുമിത്രാദികൾ

വ്യസനസമേതം ബന്ധുമിത്രാദികൾ
ഇൻസ്റ്റഗ്രാം
പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ നായികയായ വ്യസനസമേതം ബന്ധുമിത്രാദികൾ. ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചിത്രം. അനശ്വര രാജൻ, മല്ലിക സുകുമാരന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി മാര്‍ക്കോസ്, അശ്വതി കിഷോർ ചന്ദ്, അരുൺ കുമാർ, ദീപു നാവായിക്കുളം, അജിത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഓഗസ്റ്റ് 14 മുതൽ മനോരമ മാക്സിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
6മായാസഭ

മായാസഭ
ഇൻസ്റ്റഗ്രാം
ആദി പിനിഷെട്ടി, ചൈതന്യ റാവു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് മായാസഭ. ദിവ്യ ദത്ത, സായ് കുമാർ, നാസർ, രവീന്ദ്ര വിജയ്, ശ്രീകാന്ത് അയ്യങ്കാർ, ശത്രു, താന്യ രവിചന്ദ്രൻ എന്നിവരും പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇന്ന് മുതൽ സീരിസ് സോണി ലിവിലൂടെ കാണാനാകും.
7അറബ്യേ കടലൈ

അറബ്യേ കടലൈ
ഇൻസ്റ്റഗ്രാം
ആന്ധ്ര പ്രദേശിൽ നിന്നുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന വെബ് സീരിസാണ് അറബ്യേ കടലൈ. സർവൈവൽ ത്രില്ലറായാണ് സീരിസ് പ്രേക്ഷകരിലേക്കെത്തുക. സത്യദേവ്, നാസർ, ആനന്ദി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ഓഗസ്റ്റ് 8 മുതൽ സ്ട്രീം ചെയ്ത് തുടങ്ങും.
8ജെഎസ്കെ

ജെഎസ്കെ
ഇൻസ്റ്റഗ്രാം
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ‘ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 15 മുതൽ സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
9അന്ധേര

അന്ധേര
ഇൻസ്റ്റഗ്രാം
സുർവീൻ ചൗള, പ്രജക്ത കോലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് അന്ധേര. സൂപ്പർ നാച്ചുറൽ ഹൊറർ സീരിസ് ആയാണ് അന്ധേര പ്രേക്ഷകരിലേക്കെത്തുക. എട്ട് എപ്പിസോഡ് ആണ് സീരിസിലുള്ളത്. ഓഗസ്റ്റ് 14 ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Cinema News: Nadikar, JSK and other Latest OTT Releases.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

