
'ഇത്തവണ നായകൻ ഞാൻ തന്നെ, കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിന്റെ പണിപ്പുരയിലാണ്'; 100-ാമത്തെ ചിത്രത്തെക്കുറിച്ച് നാഗാർജുന
കഴിഞ്ഞ 6-7 മാസമായി ഞങ്ങൾ ഇതിന്റെ പണിപ്പുരയിലാണ്.

കൂലിയിലെ സൈമൺ എന്ന കഥാപാത്രത്തിലൂടെ തമിഴകത്തും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് നടൻ നാഗാർജുന അക്കിനേനി. വൻ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിന് ലഭിച്ചതും. നാഗാർജുനയുടെ കരിയറിലെ നൂറാമത്തെ ചിത്രത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് തന്റെ 100-ാമത്തെ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നാഗാർജുന.
നടൻ ജഗപതി ബാബുവിന്റെ ജയമ്മു നിശ്ചയമ്മുരാ വിത്ത് ജഗപതി എന്ന ടോക്ക് ഷോയിൽ പങ്കെടുക്കവേയാണ് നാഗാർജുന തന്റെ പുതിയ പ്രൊജക്ടിനെക്കുറിച്ച് പങ്കുവച്ചത്. തമിഴ് ഫിലിംമേക്കറായ ആർ കാർത്തിക്കിനൊപ്പമാണ് നാഗാർജുനയുടെ പുതിയ പ്രൊജക്ട്. കിങ് 100 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി പേരിട്ടിരിക്കുന്നത്.
"എന്റെ അടുത്ത പ്രൊജക്ട് കിങ് 100 ആണ്. കഴിഞ്ഞ 6-7 മാസമായി ഞങ്ങൾ ഇതിന്റെ പണിപ്പുരയിലാണ്. ഒരു വർഷം മുൻപ് തമിഴ് സംവിധായകനായ കാർത്തിക് എന്റെ അടുത്ത് വന്ന് കഥ പറഞ്ഞിരുന്നു. ഇതൊരു വലിയ ചിത്രമാണ്. ആക്ഷൻ പാക്കഡ് ഫാമിലി ഡ്രാമയായിട്ടാണ് ചിത്രമെത്തുക. ഇത്തവണ, സിനിമയിലെ നായകൻ ഞാൻ തന്നെയാണ്".- തന്റെ സമീപകാല പ്രതിനായക വേഷങ്ങളെക്കുറിച്ച് തമാശയായി പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
WHAT TO READ NEXT

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി
അടുത്തിടെ റിലീസ് ചെയ്ത കൂലി, കുബേര എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളായാണ് നാഗാർജുന എത്തിയത്. അശോക് സെൽവനെ നായകനാക്കിയൊരുക്കിയ നിതം ഒരു വാനം എന്ന ചിത്രത്തിന്റെ സംവിധായകനാണ് കാർത്തിക്.
WHAT TO READ NEXT

'അവഞ്ചേഴ്സ്, എക്സ്മെൻ, ഡ്യൂൺ പോലെയൊന്നുമല്ല ലോക; പക്ഷേ...'
അതേസമയം നാഗാർജുനയുടെ ഈ വെളിപ്പെടുത്തൽ തെല്ലൊന്നുമല്ല ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. സമീപകാലത്ത് നാഗാർജുന ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്നും അതുകൊണ്ട് തന്നെ കിങ് 100 നായി കാത്തിരിക്കുന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
News Now
പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
മൂന്ന് ബാറുകളില്‍ കയറി മദ്യപാനം, മിനി കൂപ്പര്‍ 'പറന്നത്' അതിവേഗത്തില്‍; സുഹൈലിനെതിരെ കുറ്റകരമായ നരഹത്യ

കുളത്തിലെ ചെങ്കൽ പടവിൽ വീണ് രണ്ടാം ക്ലാസുകാരി മരിച്ചു

Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്
Summary
Cinema News: Nagarjuna’s 100th film to be with Tamil filmmaker R Kartik.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആറ് വിരലോ ? എഐ ഉപയോഗിക്കുമ്പോൾ കുറച്ചു മെനയ്ക്ക് ചെയ്തൂടെ'; 'ജയിലർ 2' ട്രെയ്ലറിലെ മിസ്റ്റേക്ക് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

പുതിയ ഗാര്‍ഹിക പാചകവാതക കണക്ഷന്; ഗ്യാസ് സിലിണ്ടറിന്റെ വലുപ്പം കുറച്ചു, നിരക്ക് കൂട്ടി
