നഞ്ചിയമ്മ  വീണ്ടും കാമറയ്ക്കു മുൻപിൽ; ത്രിമൂർത്തിയിൽ പ്രധാന വേഷത്തിൽ

നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:08 am IST
Edited by :migrator

മലയാളികളുടെ പ്രിയങ്കരിയാണ് നഞ്ചിയമ്മ. സച്ചിയുടെ അയ്യപ്പനും കോശിയും സിനിമയിൽ പാട്ടുപാടാനാണ് എത്തിയതെങ്കിലും ചിത്രത്തിൽ ഒരു വേഷവും ചെയ്തിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. നവാ​ഗതനായ ശരത്ത്ലാൽ നെമിഭുവൻ സംവിധാനം ചെയ്യുന്ന ത്രിമൂർത്തിയിലാണ് നഞ്ചിയമ്മ സുപ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തിറങ്ങി.

പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രം ക്യാംപസ് ടൈം ട്രാവലാണ്. പാട്ടുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതാണ് ചിത്രം. 21 പാട്ടുകളാണ് സിനിമയിലുള്ളത്. നഞ്ചിയമ്മ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുന്നുമുണ്ട്. 50ലേറെ നവാഗത ഗായകരും ചിത്രത്തിനായി ഗാനങ്ങൾ ആലപിക്കുന്നുണ്ട്. 

വന്ദന ശ്രീലേഷിന്റെ കഥയ്ക്ക് നവാഗതരായ അമേഷ് രമേശും മഹേഷ്‌ മോഹനും ചേർന്നാണു തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ക്യാംപസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം, നർമ്മത്തിനു പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. 300ലധികം പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അപ്പു ജോഷി നിർവഹിക്കുന്നു. ആന്റോ ജോസ് ആണ് എഡിറ്റിങ്. ശരത്ത് ലാൽ നെമിഭുവൻ തന്നെയാണ് ‘ത്രിമൂർത്തി’യുടെ സംഗീതസംവിധാനവും നിർവഹിക്കുന്നത്. കെബിഎം സിനിമാസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now