നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നായിരുന്നു കങ്കണ പറഞ്ഞത്

ആലിയ സിദ്ദീഖി, കങ്കണയും നവാസുദ്ദീനും/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

നടി കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദീഖിയുടെ ഭാര്യ ആലിയ. കങ്കണ എല്ലാത്തിലും തലയിടുമെന്നും അവരുടെ വാക്കുകള്‍ വിലവെക്കാറില്ല എന്നുമാണ് ആലിയ പറഞ്ഞത്. 

'കങ്കണ റണാവത്ത് പറയുന്നത് ഞാന്‍ ശ്രദ്ധിക്കാറില്ല. അവരുടെ വാക്കുകള്‍ക്ക് ഒരു വിലയുമില്ല. അവര്‍ എല്ലാത്തിലും കേറി തലയിടും. എല്ലാവരേക്കുറിച്ചും അവര്‍ പറയും. എന്റെ അഭിപ്രായത്തില്‍ അവരുടെ വാക്കുകള്‍ക്ക് ഒരു അര്‍ത്ഥവുമില്ല. എന്റെ ജീവിതത്തില്‍ കങ്കണയ്ക്ക് ഒരു പ്രാധാന്യവുമില്ല. കങ്കണ അല്ലാതെ മറ്റാരും ഇതേക്കുറിച്ച് പറഞ്ഞില്ല. കാരണം ടികു വെഡ്‌സ് ഷേരു സിനിമയെ പിന്തുണയ്‌ക്കേണ്ടത് കങ്കണയുടെ ആവശ്യമാണ്. അവരാണ് അതിന്റെ നിര്‍മാതാവ്. സിനിമ സംരക്ഷിക്കേണ്ട ചുമതല അവര്‍ക്കാണ്.'- ആലിയ പറഞ്ഞു. 

ആലിയയും നവാസുദ്ദീനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. നവാസുദ്ദീന്റെ വീട്ടില്‍ താന്‍ പീഡനത്തിന് ഇരയായി എന്നായിരുന്നു ആരോപണം. അതിനു പിന്നാലെ നടനെ പിന്തുണച്ചുകൊണ്ട് കങ്കണ രംഗത്തെത്തുകയായിരുന്നു. നവാസുദ്ദീന്റെ അവസ്ഥ കണ്ടപ്പോള്‍ തനിക്ക് സങ്കടം വന്നുവെന്നായിരുന്നു കങ്കണ പറഞ്ഞത്.

''നവാസ് സാര്‍ സ്വന്തം വീടിന് മുന്നില്‍ അപമാനിതനാകുന്നു. അദ്ദേഹം സ്വന്തം കുടുംബത്തിന് വേണ്ടി എല്ലാം നല്‍കി. ഒരുപാട് കാലം വാടക വീട്ടിലാണ് താമസിച്ചത്. റിക്ഷയിലാണ് ഷൂട്ടിങ്ങിന് വരാറ്. കഴിഞ്ഞ വര്‍ഷമാണ് ഒരു ബംഗ്ലാവ് വാങ്ങിയത്. അതിന്റെ അവകാശവും പറഞ്ഞ് മുന്‍ഭാര്യ വന്നു''- ഇതായിരുന്നു കങ്കണയുടെ പരാമര്‍ശം.

ഈ വാർത്ത കൂടി വായിക്കൂ 

പാട്ടിന് മാത്രം 36 കോടി രൂപ; ഷാരുഖിന്റെ ജവാന്‍ മ്യൂസിക് റൈറ്റ്‌സ് വിറ്റുപോയത് വന്‍ തുകയ്ക്ക്​
‌
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates