ജൂൺ 9ന് മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:02 am IST

News Now

തെന്നിന്ത്യൻ സിനിമാ പ്രേമികൾ കാത്തിരുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ജൂൺ 9ന്  വിവാഹിതരാവുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാനായി താരജോഡികൾ നേരിട്ടെത്തി. നടനും സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഇതിന്റെ ചിത്രം. 

ജൂൺ 9ന് മഹാബലിപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. അതിനുശേഷം ചെന്നൈയിൽ വച്ച് നടക്കുന്ന റിസപ്ഷനിൽ തെന്നിന്ത്യന്‍ സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തിയേകന്‍ വിജയ് സേതുപടി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അജിത്തിനെ നായകനാക്കി വിഘ്നേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിനു മുൻപ് ഇരുവരുടേയും വിവാഹമുണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്. ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് താരജോഡികൾ വിവാഹിതരാവുന്നത്. നാനും റൗഡി താൻ സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. തുടർന്ന് പ്രണയത്തിലാണെന്ന വിവരം സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് തന്നെയാണ് ആരാധകരെ അറിയിച്ചത്. അന്നു മുതൽ ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത 'കാതുവാക്കുള്ള രണ്ട് കാതല്‍'എന്ന ചിത്രത്തിലാണ് നയൻതാരയെ അവസാനമായി കണ്ടത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates