അച്ഛന്റേയും അമ്മയുടേയും അടുത്തേക്ക് നയൻതാരയും വിഘ്നേഷും, നവദമ്പതികൾ കൊച്ചിയിൽ

നയൻതാരയുടെ അമ്മയും അച്ഛനും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:02 am IST
Edited by :migrator

ചെന്നൈയിലെ വിവാഹ ആഘോഷത്തിനു ശേഷം ജന്മനാടായ കേരളത്തിലേക്ക് എത്തി നയൻതാര. ഭർത്താവ് വിഘ്നേഷിന്റെ കൈപിടിച്ച് കൊച്ചിയിലാണ് താരസുന്ദരി വിമാനമിറങ്ങിയത്. നയൻതാരയുടെ മാതാപിതാക്കളെ കാണാനാണ് ഇരുവരും എത്തിയത്. നയൻതാരയുടെ അച്ഛന് ആരോ​ഗ്യ പ്രശ്നങ്ങളുണ്ട്, അതിനാൽ അമ്മയ്ക്കും വിവാഹത്തിൽ പങ്കെടുക്കാനായില്ല. ഇരുവരേയും കണ്ട് അനു​ഗ്രഹം തേടാനാണ് വിവാഹത്തിന് തൊട്ടുപിന്നാലെ ഇരുവരും എത്തിയത്. 

ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചിയിൽ വിമാനമിറങ്ങിയത്. ഓറഞ്ച് ചുരിദാറിൽ അതിസുന്ദരിയായിരുന്നു നയൻതാര. കറുപ്പ് ടീഷർട്ടാണ് വി​ഗ്നേഷ് ധരിച്ചിരുന്നത്. ഇരുവരും മാധ്യമങ്ങളെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ അറിവായിട്ടില്ലെങ്കിലും ഏതാനും ദിവസം ദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് വിവരം. 

വർഷങ്ങളോളമായി സുഖമില്ലാതെ ചികിത്സയിലാണ് നയൻതാരയുടെ അച്ഛൻ.  ഇതിനു മുൻപ് പലപ്പോഴും തന്റെ രോ​ഗാവസ്ഥയെക്കുറിച്ച് നയൻതാര വെളിപ്പെടുത്തിയിട്ടുണ്ട്. അമ്മയാണ് അച്ഛനെ പരിചരിക്കുന്നതെന്നും താരം പറയാറുണ്ട്. മാതാപിതാക്കളെ കാണാനായി നയൻതാരയും വിഘ്നേഷും കേരളത്തിൽ അടിക്കടി വരാറുണ്ട്. ഇക്കഴിഞ്ഞ ഒമ്പതാം തീയതിയാണ് മഹാബലിപുരത്തുവെച്ച് വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്. ഏഴു വർഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now