ഷാരുഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു

ഷാരുഖ് ഖാൻ, നയൻതാര/ ഫയൽചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മടങ്ങിവരവ് ആഘോഷിക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മൂന്നു വർഷത്തിനു ശേഷം പത്താനിലൂടെയാണ് താരം മടങ്ങിയെത്തുന്നത്. തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലീയുടെ ചിത്രത്തിലും ഷാരുഖ് നായകനായെത്തുമെന്നും വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിക്കാൻ പോകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. 

അടുത്ത മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുംബൈയില്‍ വെച്ച് ആരംഭിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് ചിത്രത്തിൽ ഷാരുഖിന്റെ നായികയായി എത്തുക. അടുത്തിടെ ഷാരുഖ് ഖാനും നയന്‍താരയും ഒരുമിച്ച് ചിത്രത്തിനായുള്ള ഫോട്ടോ ഷൂട്ട് നടത്തിയിരുന്നു. ബി​ഗ് ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. 

സിദ്ധാർത്ഥ് ആനന്ദാണ് പത്താൻ സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രത്തിൽ ജോണ്‍ എബ്രഹാം പ്രധാന വേഷത്തിലെത്തുന്നുണ്ട്. 2019 ൽ പുറത്തിറങ്ങിയ വിജയ് ചിത്രം ബി​ഗിലായിരുന്നു അറ്റ്ലിയുടെ അവസാന ചിത്രം. നെട്രിക്കൺ, അണ്ണാത്തെ, കാത്തു വാക്കുല രണ്ട് കാതൽ എന്നീ ചിത്രങ്ങളാണ് നയൻതാരയുടേതായി ഒരുങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates