ഉയിരും ഉലകവും മാത്രമല്ല; കണ്‍മണികളുടെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്തി നയന്‍താര

ഉയിര്‍, ഉലകം എന്നത് കൂട്ടികളുടെ ഫസ്റ്റ് നെയിം ആണ്

ഉയിരിനും ഉലകത്തിനുമൊപ്പം നയൻതാരയും വിഘ്നേഷും/ ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:18 am IST
Edited by :migrator

ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ടാണ് ഇരട്ടക്കുട്ടികളുടെ അമ്മയും അച്ഛനുമായ വിവരം നയന്‍താരയും വിഘ്‌നേഷും അറിയിച്ചത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്ന് താരദമ്പതികള്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ പേര് പുറത്തുവന്നിരിക്കുകയാണ്. 

ചെന്നൈയില്‍ വച്ചു നടന്ന അവാര്‍ഡ് ചടങ്ങിനിടെയാണ് നയന്‍താര മക്കളുടെ മുഴുവന്‍ പേരും വ്യക്തമാക്കിയത്. ഉയിര്‍, ഉലകം എന്നത് കൂട്ടികളുടെ ഫസ്റ്റ് നെയിം ആണ്. ഉയിര്‍ രുദ്രോനില്‍ എന്‍ ശിവന്‍ എന്നും ഉലക ദൈവഗ് എന്‍ ശിവന്‍ എന്നുമാണ് കുട്ടികളുടെ ഔദ്യോഗിക പേരുകള്‍. എന്റെ ആദ്യത്തെ മകന്റെ പേര് ഉയിര്‍ രുദ്രോനില്‍ എന്‍ ശിവന്‍ എന്നും രണ്ടാമത്തെ മകന്റെ പേര് ഉലക ദൈവഗ് എന്‍ ശിവന്‍ എന്നാണ്.- നയന്‍താര പറഞ്ഞു. 

സംവിധായകന്‍ വിഘ്‌നേഷ് ശിവനെ 2022 ജൂണിലാണ് നയന്‍താര വിവാഹം കഴിക്കുന്നത്. സൂപ്പര്‍താരങ്ങളായ രജനീകാന്ത്, ഷാരുഖ് ഖാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചടങ്ങിന് എത്തിയത്. അതേ വര്‍ഷം തന്നെയാണ് മക്കള്‍ ജനിച്ച വിവരം ഇന്‍സ്റ്റഗ്രാമിലൂടെ വിഘ്‌നേഷ് അറിയിച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് താരദമ്പതികള്‍ക്ക് കുഞ്ഞ് പറന്നത്. മക്കള്‍ ജനിച്ചതിനു പിന്നാലെ നയന്‍താര സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now