
തെലുങ്ക് ലൂസിഫറിലെ പ്രിയദർശിനി രാംദാസാകാൻ നയൻതാര
ചിരഞ്ജീവിയാണ് തെലുങ്ക് ലൂസിഫറിൽ നായകനാവുന്നത്
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രമാണ്. ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. ചിരഞ്ജീവിയാണ് തെലുങ്ക് ലൂസിഫറിൽ നായകനാവുന്നത്. ചിത്രത്തിൽ നായികയായി നയൻതാരയും ഉണ്ടാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത.
മഞ്ജു വാര്യർ അഭിനയിച്ച പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രത്തെയാവും നയൻതാര അവതരിപ്പിക്കുക. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളിയുടെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്. മഞ്‍ജു വാര്യര്‍ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത കഥാപാത്രമാണ് ഇത്.
മോഹൻ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ. നേരത്തെ സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയൻതാര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ തമിഴ് റീമേക്കിൽ നമ്പൻ താരനിര തന്നെ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ സജീവസാന്നിധ്യമാണ് ഇപ്പോൾ നയൻതാര. കുഞ്ചാക്കോ ബോബന്റെ വെയിലിൽ നയൻതാര നായികയായി എത്തുന്നുണ്ട്. കൂടാതെ ഫഹദ്ഫാസിലിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പാട്ടിലും നായൻതാര നായികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



