അഭ്യൂഹങ്ങൾക്ക് വിരാമം, നയൻസ്- വിക്കി വിവാഹം നെറ്റ്ഫ്ളിക്സിൽ തന്നെ; ചിത്രങ്ങൾ

നവദമ്പതികളുടെ പ്രണയ ചിത്രങ്ങളാണ് നെറ്റ്ഫ്ളിക്സ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:04 am IST
Edited by :migrator

തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേയും വിവാഹം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ തന്നെ സംപ്രേക്ഷണം ചെയ്യും. എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് നെറ്റ്ഫ്ളിക്സ് തന്നെയാണ് ആരാധകരെ സന്തോഷവാർത്ത അറിയിച്ചത്.  നവദമ്പതികളുടെ പ്രണയ ചിത്രങ്ങളാണ് നെറ്റ്ഫ്ളിക്സ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്. 

Story image

കടൽതീരത്തു നിൽക്കുന്ന നയൻതാരയേയും വിഘ്നേഷിനെയുമാണ് ചിത്രത്തിൽ കാണുന്നത്. അവർ നെറ്റ്ഫ്ളികിൽ വരുന്നതിന്റെ സന്തോഷത്തിലാണന്നും അത് ഫെയറി ടെയിലിനേക്കാൾ അപ്പുറമായിരിക്കും എന്നാണ് നെറ്റ്ഫ്ളിക്സ് കുറിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 

വിവാഹചിത്രങ്ങൾ പുറത്തുവിട്ടതിനാൽ നവദമ്പതികളും നെറ്റ്ഫ്ളിക്സും തമ്മിൽ നിയമപോരാട്ടം അരംഭിച്ചതായി റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് വാർത്ത പുറത്തുവന്നത്. വിവാഹത്തിന് മുടക്കിയ പണം തിരിച്ചു തരണമെന്ന് ചോദിച്ചുകൊണ്ട് നയൻതാരയ്ക്കും വിഘ്നേഷിനും നെറ്റ്ഫ്ളിക്സ് നോട്ടീസ് അയച്ചതായിട്ടായിരുന്നു റിപ്പോർട്ട്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്ന വേളയിൽ വിശിഷ്ട അതിഥികൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നെറ്റ്ഫ്ളിക്സ് കരാറിൽ നിന്ന് പിന്മാറി എന്നായിരുന്നു വാർത്തകൾ. 

Story image

ജൂൺ 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലാണ് നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹം. വൻ താരങ്ങൾ പങ്കെടുത്ത വിവാഹത്തിന്റെ സംപ്രേഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയിരുന്നത്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളികസ് വഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now