അഴകിന്റെ റാണിയായി നയന്‍സ്, പ്രണയവും കുസൃതിയും നിറച്ച് വിവാഹചിത്രങ്ങള്‍; വൈറല്‍

സിനിമയിലെ രാജ്ഞിയായി തിളങ്ങി നില്‍ക്കുന്ന നയന്‍സ് വിവാഹവേദിയില്‍ എത്തിയതും രാഞ്ജിയായിട്ടായിരുന്നു

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:02 am IST
Edited by :migrator

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പാണ് ഇന്നലെ അവസാനിച്ചത്. തെന്നിന്ത്യന്‍ താരറാണി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും വിവാഹം. സിനിമയിലെ രാജ്ഞിയായി തിളങ്ങി നില്‍ക്കുന്ന നയന്‍സ് വിവാഹവേദിയില്‍ എത്തിയതും രാഞ്ജിയായിട്ടായിരുന്നു. ചുവപ്പുസാരിയില്‍ അതിസുന്ദരിയായിരുന്നു നയന്‍സ്. 

Story image

ഇന്ത്യയിലെ തന്നെ പ്രമുഖ സ്‌റ്റൈലിസ്റ്റായ സെലീന നതാനിയാണ് നയന്‍സിനെ അതിസുന്ദരിയാക്കിയത്. മുംബൈയില്‍ നിന്നുള്ള ജോനികയുടേതാണ് ആഭരണങ്ങള്‍. ജെയ്ഡ് ബൈ മോണിക്ക ആന്‍ഡ് കരീഷ്മയാണ് ആ രാജകീയമായ വിവാഹ വസ്ത്രങ്ങള്‍ ഒരുക്കിയത്. കവസു മുണ്ടും ഷര്‍ട്ടും ധരിച്ച് തമിഴ് പയ്യനായാണ് വിഘ്‌നേഷ് എത്തിയത്.

Story image
Story image

വിഘ്‌നേഷ് തന്നെയാണ് വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പ്രണയവും കുസൃതിയും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതിമനോഹരമായ കുറിപ്പിനൊപ്പമാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പങ്കുവച്ചത്. നയന്‍സ് മാം എന്ന വിളിയില്‍ നിന്ന് ഇന്ന് തന്റെ ഭാര്യയായിരിക്കുകയാണ് എന്നാണ് വിഘ്‌നേഷ് കുറിച്ചത്. 

Story image
Story image

'നയന്‍ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതില്‍ നിന്നും തങ്കമേ...പിന്നീട് എന്റെ ബേബി...അതില്‍ നിന്നും എന്റെ ജീവനും കണ്‍മണിയും...ഇപ്പോള്‍ എന്റെ ഭാര്യ.'വിവാഹവസ്ത്രത്തിലുള്ള നയന്‍താരയുടെ ചിത്രം പങ്കുവച്ച് വിഘ്‌നേഷ് കുറിച്ചു. നിരവധി പേരാണ് താരജോഡികള്‍ക്ക് വിവാഹ ആശംസകള്‍ അറിയിച്ചത്. 

Story image

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now