
'ഒരു കരിയർ, ഒരു കുടുംബം... നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കൂ'; ചർച്ചയായി നസ്രിയയുടെ പോസ്റ്റ്
മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്.
തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല നസ്രിയ. നടി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലീഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്.
മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്. ‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തിരഞ്ഞെടുക്കുക.
നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക”– എന്നിങ്ങനെയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.
നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നസ്രിയ എത്തിയത് ഏപ്രിൽ മാസമാണ്. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ നസ്രിയ അറിയിച്ചിരുന്നു.
കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളായിരുന്നുവെന്നാണ് താരം പറഞ്ഞത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: Actress Nazriya Fahadh instagram post goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഒരുമിച്ച് സിനിമ ചെയ്തിട്ട് 13 വര്‍ഷം, എന്താ ലാലുവേട്ടാ നമുക്ക് പറ്റിപ്പോയതെന്ന് ഫഹദ് ചോദിച്ചു: ലാല്‍ ജോസ്

'ആവേശത്തില്‍ ഞാനിട്ടത് നസ്രിയയുടെ ആഭരണങ്ങള്‍'; അവളാണ് എന്റെ രംഗണ്ണന്, ഞാന്‍ അവളുടെ അമ്പാനും: ഫഹദ് ഫാസില്‍


