നീല ബിക്കിനി അണിഞ്ഞ് നേഹ അയ്യർ; ചിത്രങ്ങൾ വൈറൽ

ബിക്കിനി ധരിച്ച് കടലിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്

നേഹ അയ്യർ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:45 am IST
Edited by :migrator

ടൊവിനോ തോമസിന്റെ തരം​ഗത്തിലൂടെയെത്തി മലയാളികൾക്ക് ശ്രദ്ധേയയായ നടിയാണ് നേഹ അയ്യർ.  ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് താരത്തിന്റെ ലോക സമുദ്രദിന പോസ്റ്റാണ്. ബിക്കിനി ധരിച്ച് കടലിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ആരാധകർക്കായി പങ്കുവെച്ചത്. സമുദ്രം സംരക്ഷിക്കണമെന്ന് നമ്മൾ ശപഥമെടുക്കണമെന്നും താരം കുറിക്കുന്നു. 

Story image

നീല ബിക്കിനി അണിഞ്ഞുകൊണ്ടുള്ളതാണ് താരത്തിന്റെ ചിത്രങ്ങൾ. നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കുമെന്ന് ശപഥം ചെയ്യൂ. മലിനമാക്കുന്നത് അവസാനിപ്പിക്കൂ. മനോഹരമായ ഭൂമിക്കുവേണ്ടിയും നമുക്കുവേണ്ടിയും അടുത്ത തലമുറയ്ക്കുവേണ്ടിയും നമ്മളതു ചെയ്യും- നേഹ കുറിച്ചു. 

Story image
Story image

തരം​ഗത്തിന് ശേഷം കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലും താരം മലയാളത്തിൽ അഭിനയിച്ചിരുന്നു. ഭർത്താവിന്റെ അകാലമരണത്തിന് പിന്നാലെയാണ് നേഹ സിനിമയിൽ നിന്ന് ബ്രേക്ക് എടുക്കുന്നത്. ഭർത്താവ് മരിക്കുമ്പോൾ ​ഗർഭിണിയായിരുന്ന താരം ഒരു ആൺകുഞ്ഞിന് ജന്മം നൽകി. മകന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now