നേപ്പാളിലെ പ്രശസ്‍തരായ അൻപതോളം നർത്തകരും ഗാനരംഗത്തിലുണ്ട്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:57 am IST

News Now

നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. ബിബിൻ ജോർജ് നായകനായെത്തുന്ന ചിത്രത്തിൽ നേപ്പാളി സൂപ്പർതാരം സ്വസ്‍തിമ ഖഡ്‍കയാണ് ഗാനത്തിലെ നൃത്തരംഗത്തിൽ ചുവടുവച്ചിരിക്കുന്നത്. 'രംഗ് ബിരംഗി' എന്നാരംഭിക്കുന്ന ഹിന്ദി ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. 

തനിഷ്‍ക് നബാർ ആണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ബിജിബാൽ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാൻ ആണ്. സ്വസ്‍തിമയ്ക്കൊപ്പം നേപ്പാളിലെ പ്രശസ്‍തരായ അൻപതോളം നർത്തകരും ഗാനരംഗത്തിലുണ്ട്. ദിനേശ് മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. 

നേപ്പാളിലെ പ്രശസ്തമായ കാന്തിപ്പൂർ ടെമ്പിൾ ഹോട്ടലിൽ അഞ്ച് ദിവസം എടുത്താണ്  ഗാനരംഗം ചിത്രീകരിച്ചത്. ബിബിൻ ജോർജും ജോണി ആൻറണിയും ധർമജനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.  എയ്ഞ്ചൽ മരിയ സിനിമാസിൻറെ ബാനറിൽ എസ് കെ ലോറൻസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ അന്ന രേഷ്‍മ രാജനാണ് നായിക. ചിത്രം ഈ മാസം 27ന് തിയറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates