
ചിത്രങ്ങൾ പുറത്തുവിട്ടത് ഇഷ്ടപ്പെട്ടില്ല, നയൻസ്- വിക്കി വിവാഹം സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറി; റിപ്പോർട്ട്
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയിരുന്നത്
തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവഹം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെ സംപ്രേഷണം
ചെയ്തേക്കില്ല. വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ളിക്സ് പിന്മാറിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞതിന്റെ ആഘോഷത്തിൽ സൂപ്പർതാരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇതാണ് നെറ്റ്ഫ്ളിക്സിന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്. ചിത്രങ്ങള്‍ പങ്കുവയ്ക്കാന്‍ താമസിക്കുന്നത് നയന്‍താരയുടെ ആരാധകരെ അലോസരപ്പെടുത്തുമെന്ന നിലപാടിലാണ് വിഘ്‌നേഷ് ചിത്രങ്ങള്‍ പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജൂൺ 9ന് മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടിലാണ് നയൻതാരയുടേയും വിഘ്നേഷിന്റേയും വിവാഹം. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ സംപ്രേഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയിരുന്നത്. വിവാഹത്തിന്റെ ചെലവെല്ലാം നെറ്റ്ഫ്‌ളികസ് വഹിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണ് നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി വിവാഹം ഒരുക്കിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
അതിഥികള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളാണ് വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചത്. ജനികാന്ത്, ഷാരൂഖ് ഖാന്‍, സൂര്യ, ജ്യോതിക തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. ഇത് വൻ വൈറലായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



