മിന്നൽ മുരളി ഓടിയത് മാജിക് കാർപ്പെറ്റിൽ, ആ ഉളി പിടിച്ചത് ടൊവിനോ തന്നെ; മേക്കിങ് വിഡിയോ 

സിനിമയിലെ അതിസാഹസിക രം​ഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ച് വിഡിയോയിൽ സംസാരിച്ചിട്ടുണ്ട്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:57 am IST

‘മിന്നല്‍ മുരളി’യുടെ മേക്കിങ് വിഡിയോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്‌സ്. സംവിധായകന്‍ ബേസില്‍ ജോസഫ്, നിര്‍മാതാവ് സോഫിയ പോൾ, ടൊവിനോ തോമസ്, ഗുരു സോമസുന്ദരം, ഫെമിന ജോർജ്, തിരക്കഥാകൃത്തുക്കളായ അരുണ്‍ എ ആര്‍, ജസ്റ്റിന്‍ മാത്യുസ്, ആക്‌ഷൻ ഡയറക്ടര്‍ വ്ലാഡ് റിംബര്‍ഗ്, കലാസംവിധായകൻ മനു ജഗദ് എന്നിവർ സിനിമയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ വിഡിയോയിൽ പങ്കുവച്ചിട്ടുണ്ട്. സിനിമയിലെ അതിസാഹസിക രം​ഗങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചും ഇവർ പറഞ്ഞു. 

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് മിന്നൽ മുരളിയുടെ കഥ. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിലെ രണ്ട് സംഘട്ടന രം​ഗങ്ങൾ സംവിധാനം ചെയ്തത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ളാഡ് റിംബർഗാണ്. ഡിസംബര്‍ 24നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now