ഗാനം ആലപിച്ചിരിക്കുന്നത് നടൻ അരിസ്റ്റോ സുരേഷ് ആണ്

അനൂപ് മേനോൻ, അരിസ്റ്റോ സുരേഷ്/ വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 9:24 am IST

News Now

അനൂപ് മേനോൻ നായകനായെത്തുന്ന 'നിഗൂഢം' എന്ന ചിത്രത്തിലെ പുതിയ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘പാടത്തെ പൈങ്കിളിയേ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടൻ അരിസ്റ്റോ സുരേഷ് ആണ്. കൃഷ്ണചന്ദ്രൻ സികെയുടെ വരികൾക്ക് റോണി റാഫേൽ ആണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

മികച്ച പ്രതികരണമാണ് ​ഗാനത്തിന് ലഭിക്കുന്നത്. അജേഷ് ആന്റണി, അനിഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്നു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'നിഗൂഢം'. 

ചിത്രത്തിൽ അനൂപ് മേനോനും ഇന്ദ്രൻസുമാണ് മുഖ്യവേഷത്തിലെത്തുന്നത്. പ്രദീപ് നായർ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജി&ജി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അജേഷ് എസ്.കെ ആണ് ‘നിഗൂഢം’ നിർമിക്കുന്നത്. എഡിറ്റിങ്: സോബിൻ സോമൻ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates