ക്യാപ്റ്റൻ നിതിൻ പ്രണവിന്റെയും വാലറ്റക്കാരുടെയും മികച്ച ബാറ്റിങ്ങാണ് പോണ്ടിച്ചേരിയുടെ ഇന്നിങ്സ് 456 വരെ നീട്ടിയത്.

 CK Nayudu Trophy
Kerala Take 59-Run First-Innings Lead Against Puducherry in CK Nayudu Trophy
Last Updated :14 October 2026, 6:30 pm IST
Guest Author :Joice Daniel

News Now

കല്‍പ്പറ്റ: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ 59 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 515 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി 456 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം വിക്കറ്റ് പോകാതെ 15 റൺസെടുത്തിട്ടുണ്ട്.

ക്യാപ്റ്റൻ നിതിൻ പ്രണവിന്റെയും വാലറ്റക്കാരുടെയും മികച്ച ബാറ്റിങ്ങാണ് പോണ്ടിച്ചേരിയുടെ ഇന്നിങ്സ് 456 വരെ നീട്ടിയത്. 185 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ പോണ്ടിച്ചേരിയെ ക്യാപ്റ്റൻ നിതിൻ പ്രണവും വിക്രം കുമാറും ചേർന്നാണ് കരകയറ്റിയത്. നിതിൻ പ്രണവിനൊപ്പം 88-ഉം അരുൺ സർവാനൊപ്പം 82 റൺസും കൂട്ടിച്ചേർത്ത വിക്രം കുമാറാണ് പോണ്ടിച്ചേരിയുടെ ടോപ് സ്കോറർ.

വിക്രം കുമാർ 80-ഉം നിതിൻ 74-ഉം റൺസെടുത്തു. നമൻ ശർമ്മയും അനുഗ്രഹ് ലത്വാളും ചേർന്ന 75 റൺസിന്റെ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടും പോണ്ടിച്ചേരിക്ക് പ്രതീക്ഷ നൽകി. എന്നാൽ 52 റൺസെടുത്ത അനുഗ്രഹിനെ പുറത്താക്കി വിജയ് വിശ്വനാഥ് കൂട്ടുകെട്ടിന് അവസാനമിട്ടു. കേരളത്തിന് വേണ്ടി കൈലാസ് ബി. നായർ മൂന്നും ആദിത്യ ബൈജുവും വിജയ് വിശ്വനാഥും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Summary

Kerala Take 59-Run First-Innings Lead Against Puducherry in CK Nayudu Trophy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates