
മൊബൈലുമായി മുഖത്തേക്ക് വന്ന് ചോദിക്കും, മിണ്ടിയില്ലെങ്കില്‍ അഹങ്കാരമാണെന്ന് പറയും: നിഖില വിമല്‍
പ്രസ് മീറ്റിലിരിക്കുമ്പോഴും ഇവരൊക്കെ അവിടെ തന്നെയുണ്ടാകും. പക്ഷെ അപ്പോഴൊന്നും അവരത് ചോദിക്കില്ല

സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും ഓണ്‍ലൈന്‍ മീഡിയയുടെ അതിരുവിടുന്ന ചോദ്യങ്ങളെക്കുറിച്ചും നടി നിഖില വിമല്‍. താന്‍ സംസാരിക്കുന്നതില്‍ നിന്നും ചെറിയ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ലെന്നാണ് നിഖില 24 ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
''ടെന്‍ഷനടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അവര്‍ക്ക് അത് കണ്ടന്റായി തോന്നിക്കഴിഞ്ഞാല്‍ പിന്നെ അത് അങ്ങനെ പോയി. അതിന്റെ സത്യാവസ്ഥയൊന്നും ആരും അന്വേഷിക്കില്ല. ഒന്ന്, ഞാന്‍ വളരെ വിശദമായി കാര്യങ്ങള്‍ പറയുന്ന ആളാണ്. അതില്‍ ഒരു വാക്ക് മാത്രമെടുത്ത് അത് എന്റെ പ്രസ്താവനയായി ഇടുന്നതിനോട് എനിക്ക് താല്പര്യമില്ല. അതിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞത് ഉണ്ടാകില്ല'' നിഖില പറയുന്നു.
''അതിന് ശേഷം ഞാനതില്‍ വിശദീകരണം നല്കാന് പോയാല്‍ വീണ്ടും ഇതെല്ലാം വിശദീകരിക്കണം. അതിനുകത്തു നിന്നും ഒരു ഭാഗം മാത്രമേ വരൂ. അവരെ സംബന്ധിച്ച് അതൊരു വാര്‍ത്ത മാത്രമാണ്. അത് മറ്റുള്ളവര്‍ എങ്ങനെയെടുക്കുമെന്നത് അവരെ സംബന്ധിച്ച് ഒരു വിഷയമല്ല. ഇത് ഇട്ടാല്‍ ഇന്ന് വൈറലാണ് എന്ന് മാത്രമാകും ചിന്ത. എന്റെ കാര്യത്തില്‍ അത് കുറച്ചധികം സംഭവിക്കാറുണ്ട്.'' എന്നും നിഖില പറയുന്നു.
''ഇന്റര്‍വ്യു ആണെങ്കില്‍ നമുക്ക് പറയാം അത് എഡിറ്റ് ചെയ്ത് കളയണമെന്ന്. ചോദിക്കരുത് എന്നും പറയാം. മൊബൈലൊക്കെ പെട്ടെന്ന് മുഖത്തേക്ക് കൊണ്ടു വന്നാല്‍ ഒന്നും ചെയ്യാനാകില്ല. മിണ്ടാതെ പോയാല്‍ അവര്‍ പറയുക അഹങ്കാരമാണെന്നാകും. മിണ്ടിയാലും അതിനൊരു കാരണമുണ്ടാകും. അത് അനാവശ്യമായി എനിക്ക് തോന്നാറുണ്ട്.''
''നമ്മളൊരു പ്രസ് മീറ്റിലിരിക്കുമ്പോഴും ഇവരൊക്കെ അവിടെ തന്നെയുണ്ടാകും. പക്ഷെ അപ്പോഴൊന്നും അവരത് ചോദിക്കില്ല. അതിന് വലിയ റീച്ചുണ്ടാകില്ല. പക്ഷെ നമ്മള് അതുവഴി പോകുമ്പോള്‍ വന്ന് ചോദിക്കുന്നതിന് കുറച്ചു കൂടി റീച്ചുണ്ടാകുമെന്ന് അറിയുന്നതു കൊണ്ട് വന്ന് ചോദിക്കുന്നതാണ്'' എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ക്കുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Nikhila Vimal about online media asking unwanted questions only to get views.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ

'അടുത്ത ഹീറോ വന്നു നിൽക്കുന്നേ, എല്ലാവരും ഇവനെ നോക്കി വച്ചോ'; 'അയ്യോ, ചേച്ചി കളിയാക്കാതെ എന്ന് നസ്ലിൻ പറയും'



