
'ചോദ്യങ്ങൾ പേടിച്ചിട്ടല്ല; പെട്ടെന്ന് ഇത്രയും കാമറ കാണുമ്പോൾ എനിക്ക് ബുദ്ധിമുട്ടാണ്'
എനിക്ക് കുറച്ചുകൂടി ഇഷ്ടം കോമഡി സിനിമകളുടെ ഭാഗമാകാനാണ്.

ആർട്ടിസ്റ്റുകൾക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓൺലൈൻ മീഡിയക്കാർ സോഷ്യൽ മീഡിയയിലെ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഒരുപാട് പേർ കാമറയുമായി ഇങ്ങനെ വരുന്നത് കാണുമ്പോൾ തനിക്ക് ബുദ്ധിമുട്ടാണെന്ന് പറയുകയാണ് നിഖില വിമൽ.
താൻ സീരിയസ് ആണെന്ന് ആളുകൾ പറയുന്ന സിനിമകളൊക്കെ കോമഡി സിനിമകളാണെന്നും നിഖില കൂട്ടിച്ചേർത്തു. 'ധൂമകേതു'വിന്റെ റിലീസിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിഖില. "ചോദ്യങ്ങളെ പേടിച്ചിട്ടല്ല, കാമറയുമായി എല്ലാവരും വരുമ്പോൾ... പെട്ടെന്ന് എനിക്കെന്റെ പ്രൈവസി സ്പെയ്സ് എന്നൊരു സാധനം വരും. അതെന്റെ പ്രശ്നമാണ്, നിങ്ങളുടെ പ്രശ്നമല്ല, എനിക്ക് നിങ്ങളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് അറിയാത്തതിന്റെ പ്രശ്നമാണ്.
എനിക്കറിയാം നിങ്ങൾക്ക് അതിൽ നിന്നൊരു കണ്ടന്റ് ആണ് വേണ്ടതെന്ന്. അപ്പോൾ ചോദിക്കുന്ന ചോദ്യം ഇറിറ്റേറ്റിങ് ആണെങ്കിലും പ്രതികരിക്കാതെ ഇരിക്കുകയാണെങ്കിൽ രക്ഷപ്പെട്ട് പോകാമല്ലോ എന്നോർത്താണ്. അല്ലാതെ നിങ്ങളോട് ദേഷ്യമുണ്ടായിട്ടല്ല.
എനിക്ക് പെട്ടെന്ന് കാമറയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ബുദ്ധിമുട്ടുണ്ട്. അതും ഇത്രയും കാമറ. ഒരു പ്രസ് മീറ്റ് എന്നൊക്കെ പറയുമ്പോൾ, ഞാൻ തയ്യാറെടുത്തിരിക്കും. അല്ലാതെ പെട്ടെന്ന് ഒരു ദിവസം കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പത്ത് മീഡിയ വന്ന് നിൽക്കുന്നു എന്ന് പറയുമ്പോൾ ഞാൻ അത്ര തയ്യാറെടുത്ത് നിന്നു എന്ന് വരില്ല".- നിഖില പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
"നല്ല ക്രൂ അല്ലാ എന്നുണ്ടെങ്കിൽ, നമ്മൾ തീർച്ചയായും വർക്ക് ചെയ്യും, പക്ഷേ കംഫർട്ടബിൾ സ്പെയ്സ് ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ് എല്ലാ ആർട്ടിസ്റ്റുകൾക്കും. 'ധൂമകേതു'വിൽ കൂടുതലും നൈറ്റ് ഷൂട്ടുകളാണ്. നമ്മൾ രാത്രിയാണ് ഷൂട്ട് ചെയ്യുക. എന്നിട്ട് പകൽ സമയത്ത് ഉറങ്ങും. അങ്ങനെയൊക്കെ വർക്ക് ചെയ്യുമ്പോൾ നമുക്ക് ആ സ്പെയ്സ് കംഫർട്ടബിൾ അല്ലെങ്കിൽ, കൂടെ വർക്ക് ചെയ്യുന്ന ആർട്ടിസ്റ്റുകളൊന്നും കംഫർട്ടബിൾ അല്ലെന്നുണ്ടെങ്കിൽ നമുക്കിത്രയും ഈസിയായി വർക്ക് ചെയ്യാൻ പറ്റില്ല.
നമുക്ക് നല്ല മൂഡ് സ്വിങ്സ് ഉണ്ടാകും, ഉറക്കം ശരിയാകാത്തതിന്റെയൊക്കെ. ആ ഒരു സ്പെയ്സ് എനിക്ക് ഈ സിനിമയിലുണ്ടായിരുന്നു. വളരെ കംഫർട്ടബിൾ ആയിട്ടുള്ള ആൾക്കാരായിരുന്നു. വർക്ക് ചെയ്യാനുള്ള അറ്റ്മോസ്ഫിയറും നല്ലതായിരുന്നു. പിന്നെ ഞാൻ എനിക്ക് കേട്ടിട്ട് വർക്ക് ആകുന്ന സിനിമകളാണ് ഞാൻ ചെയ്യാറ്.
എനിക്ക് കുറച്ചുകൂടി ഇഷ്ടം കോമഡി സിനിമകളുടെ ഭാഗമാകാനാണ്. അത് കുറച്ചു കൂടി ആൾക്കാരിലേക്ക് പെട്ടെന്ന് എത്തും എന്ന് പറയുന്ന കാര്യമുണ്ട്. ഞാൻ സീരിയസ് ആണെന്ന് പറഞ്ഞിരിക്കുന്ന എല്ലാ സിനിമകളും കോമഡി സിനിമകളായിരുന്നു.
ഗുരുവായൂരമ്പല നടയിൽ തൊട്ട് ഇങ്ങോട്ട് എല്ലാം. ഞാൻ ഒട്ടും സീരിയസ് ആയിട്ടുള്ള ഒരാളല്ല. എന്നെ സീരിയസായിട്ട് എടുക്കുന്നത് തന്നെ ഒരു ക്രൈം ആണ് എന്നാണ് എനിക്ക് പറയാനുള്ളത്".- നിഖില വിമൽ പറഞ്ഞു. സജിൻ ഗോപു, നിഖില വിമൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം 'ധൂമകേതു' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Actress Nikhila Vimal says she finds it difficult when facing online media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

'സങ്കടമുള്ള ഒരു സീനിൽ, എനിക്ക് ഒരിക്കലും ചിരിച്ചു കൊണ്ട് അഭിനയിക്കാൻ പറ്റില്ല'; 'ഡിപ്രഷൻ സ്റ്റാർ' എന്ന വിളിയിൽ പ്രതികരിച്ച് നിഖില വിമൽ



