
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നടൻ നിവിൻ പോളിയും രംഗത്ത്. സിനിമകളുടെ ലാഭ- നഷ്ട കണക്കുകൾ പുറത്തുവിടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് നിവിൻ പോളി പറഞ്ഞു. 'സർവ്വം മായ'യുടെ റിലീസിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ.
നല്ല സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലതെന്നും ഈ കണക്ക് പുറത്തുവിടുന്നത് എന്തിനാണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നിവിൻ പറഞ്ഞു. "നല്ല സിനിമ ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരിക്കും നല്ലത്. ഈ കണക്ക് പുറത്തുവിടുന്നത് എന്തിനാണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല.
ഇത്രയും നാൾ ഇല്ലാത്ത ഒരു പരിപാടിയായിരുന്നു അത്. അത് വേണ്ട എന്നാണ് എനിക്ക് തോന്നുന്നത്. നമ്മളെല്ലാവരും ഒരുമിച്ച് ഒരു പ്രസ്ഥാനത്തെ മുൻപോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ ചെയ്യുന്നത് ഒരു ബുദ്ധിമുട്ടാണ്. എല്ലാ ബിസിനസിലും ലാഭവും നഷ്ടവുമൊക്കെ ഉണ്ടാകാറുണ്ട്.
ഇതിങ്ങനെ പബ്ലിഷ് ചെയ്യേണ്ട ആവശ്യമൊന്നുമില്ല. മലയാള സിനിമയെ മുന്നോട്ട് കൊണ്ടുപോകാൻ ഒരു അസോസിയേഷൻ, അല്ലെങ്കിൽ നമ്മളെല്ലാവരും ഒന്നിച്ച് നിൽക്കേണ്ടതാണെന്നാണ് ഞാൻ മനസിലാക്കുന്നത്. ഇങ്ങനെ കണക്കുകൾ പുറത്തുവിടുന്നതിനോട് ഞാൻ യോജിക്കുന്നില്ല".- നിവിൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വർഷത്തെ സിനിമകളുടെ ലാഭ- നഷ്ട കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ പുറത്തിറങ്ങിയ മലയാള സിനിമകളിൽ 15 എണ്ണം മാത്രമാണ് തിയറ്ററുകളിൽ വിജയം നേടിയത് എന്നാണ് നിർമാതാക്കളുടെ സംഘടന പുറത്തുവിട്ടത്.
മുൻപ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ നരിവേട്ട സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറും ജെഎസ്കെ സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണനും രംഗത്തെത്തിയിരുന്നു.
Summary
Cinema News: Actor Nivin Pauly against Producers Association.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'രാജി വച്ചിട്ട് എങ്ങോട്ട് പോകുമെന്ന് പോലും എനിക്കറിയില്ല, പക്ഷേ ഞാൻ ആ തീരുമാനമെടുത്തു; നമ്മുടെ മനസ് പറയുന്നത് കേൾക്കണം'

'കംബാക്ക്... എന്ന് പറഞ്ഞ് പറഞ്ഞിപ്പോൾ എന്റെ പേരും അങ്ങനെയായി, 'നിവിൻ പോളി കംബാക്ക്'; പൊട്ടിച്ചിരിപ്പിച്ച് നടൻ


