പടവെട്ട് ഒടിടിയിലേക്ക്; ഈ വെള്ളിയാഴ്ച റിലീസ് 

ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത്

വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:09 am IST

നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ 'പടവെട്ടിന്റെ' ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഈ വെള്ളിയാഴ്ച (നവംബർ 25ന്) നെറ്ഫ്ലിക്സിലെത്തും. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം വടക്കൻ കേരളത്തിൽ അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ കഥയാണ് പറഞ്ഞത്.

സ്വന്തം ഗ്രാമത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും പിന്നീട് അവരുടെ പോരാട്ടത്തിൻറെ മുന്നണി പോരാളിയായി മാറുകയും ചെയ്യുന്ന ഒരു നാട്ടിൻപുറത്തുകാരനായാണ് നിവിൻ എത്തുന്നത്. നിവിൻ അവതരിപ്പിച്ച രവി എന്ന കഥാപാത്രവും ഷമ്മി തിലകന്റെ കുയ്യാലി എന്ന വില്ലൻ കഥാപാത്രവും പ്രശംസ നേടിയിരുന്നു. 

അദിതി ബാലൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാരിഗമയാണ് ചിത്രത്തിന്റെ നിർമ്മാണം. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈൻ രംഗനാഥ് രവിയും നിർവഹിക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now