News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

വഞ്ചനാ കേസില് പ്രതികരണവുമായി നടന് നിവിന് പോളി. ആക്ഷന് ഹീറോ ബിജു 2വിന്റെ പേരില് തന്റെ പക്കല് നിന്നും പണം തട്ടിയെന്ന നിര്മാതാവിന്റെ പരാതിയിന്മേലാണ് നിവിന് പോളിയ്ക്കും സംവിധായകന് എബ്രിഡ് ഷൈനിനുമെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല് കോടതി നിര്ദ്ദേശങ്ങളെ മാനിക്കാതെയും വസ്തുതകളെ വളച്ചൊടിച്ചുമാണ് പുതിയ കേസെടുത്തിരിക്കുന്നതെന്നാണ് നിവിന് പോളി പറയുന്നത്.
സോഷ്യല് മീഡിയയിലൂടെയാണ് നിവിന് പോളി പ്രതികരിക്കുന്നത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സത്യം വജയിക്കുമെന്നും നിവിന് പോളി പറയുന്നു.
''ജൂണ് 18 മുതല് കോടതി നിര്ദ്ദേശപ്രകാരമുള്ള മധ്യസ്ഥ ചര്ച്ചയില് പരിഹാരം കണ്ടെത്താന് ശ്രമിക്കുന്ന കേസാണിതെന്ന് വിശദമാക്കാന് ഞങ്ങള് ആഗ്രഹിക്കുകയാണ്. രഹസ്യസ്വഭാവം നിലനിര്ത്തണമെന്ന കോടതി ഉത്തരവും നിലനില്ക്കുന്നുണ്ട്. എന്നാല് കോടതി നിര്ദേശം മാനിക്കാതെ പുതിയൊരു കേസ് രജിസ്റ്റര് ചെയ്തിരിക്കുകയാണ്. വസ്തുതകളെ വളച്ചൊടിക്കുകയും നടന്നു കൊണ്ടിരിക്കുന്ന മധ്യസ്ഥ ചര്ച്ചകളെ ഒളിപ്പിക്കുകയും ചെയ്യുകയാണ് ഇതിലൂടെ. ഞങ്ങള് വേണ്ട നിയമനടപടി സ്വീകരിക്കും. സത്യം വിജയിക്കും'' എന്നാണ് താരത്തിന്റെ പ്രതികരണം.
മഹാവീര്യര് എന്ന സിനിമയുടെ നിര്മാതാക്കളില് ഒരാളായ ഷംനാസ് ആണ് പരാതിക്കാരന്. തന്റെ പക്കലില് നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. ആക്ഷന് ഹീറോ ബിജു 2വിന്റെ റൈറ്റ്സ് തരാമെന്ന് പറഞ്ഞ് തന്റെ പക്കല് നിന്നും 1.90 കോടി വാങ്ങി. അതിന്റെ പേപ്പര് വര്ക്കുകള് നടക്കുന്നതിനിടെ മറ്റൊരാള്ക്ക് ചിത്രത്തിന്റെ ഓവര് സീസ് റൈറ്റ്സ് അഞ്ച് കോടി രൂപയ്ക്ക് വിറ്റുവെന്നും തനിക്ക് ഇതോടെ 1.90 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ഷംനാസിന്റെ പരാതി.
Summary
Nivin Pauly reacts to case against him and director Abrid Shine. Says facts were manipulated but truth will prevail.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'ടൊവിയും ഞാനും കസിന്സാണ്, എന്റെ അമ്മയും അവന്റെ അച്ഛനും ഒന്നിച്ച് പഠിച്ചവര്'; അടുപ്പത്തെക്കുറിച്ച് നിവിന് പോളി


