'വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന് ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള്‍ അവര്‍ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന്‍ പോളി
'നമുക്ക് ഒരു വിജയം വരുമ്പോള്‍ വിളിച്ച് പറയാന്‍ ആളില്ലല്ലോ'

തുടര്‍ പരാജയങ്ങളില്‍ നിന്നുമുള്ള നിവിന്‍ പോളിയുടെ തിരിച്ചുവരവ് സമാനതകളില്ലാത്തതാണ്. സര്‍വ്വം മായയിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയാണ് നിവിന്‍ വര്‍ഷങ്ങളുടെ ബോക്സ് ഓഫീസ് വരള്‍ച്ചയില്‍ നിന്നും പുറത്തു കടക്കുന്നത്. പിന്നാലെ ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ ഇന്‍ഡസ്ട്രി ഹിറ്റടിച്ച് തന്റെ ഇരിപ്പിടം ഒന്നുകൂടെ വലിച്ചിട്ടിരിക്കുകയാണ് നിവിന്‍ പോളി.
300 കോടിയും കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ബെത്ലഹേം, കേരള ബോക്സ് ഓഫീസില്‍ നിന്നു മാത്രം 150 കോടിയലധികം നേടി. കേരള ബോക്സ് ഓഫീസില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. തന്റെ സിനിമകള്‍ വലിയ വിജയങ്ങള്‍ നേടുമ്പോഴും നിവിന്‍ പോളിയെ അലട്ടുന്നൊരു വേദനയുണ്ട്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
തന്റെ വിജയങ്ങള്‍ കാണാന്‍ അച്ഛന് കൂടെയില്ലല്ലോ എന്ന വേദന എപ്പോഴും തന്നെ അലട്ടുന്നുണ്ടെന്നാണ് നിവിന്‍ പോളി പറയുന്നത്. പുതിയ ചിത്രം യേഴു കടല്‍ യേഴു മലൈയുടെ പ്രൊമോഷന് വേണ്ടി ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ വിജയം കാണാന്‍ അച്ഛന് ഇല്ലല്ലോ എന്നതിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.
''എപ്പോഴും. നമുക്ക് ഒരു വിജയം വരുമ്പോള്‍ വിളിച്ച് പറയാന്‍ ആളില്ലല്ലോ. ഞാന്‍ എപ്പോഴും സുഹൃത്തുക്കളോട് പറയും അച്ഛന്റേയും അമ്മയുടേയും കൂടെ പരമാവധി സമയം ചെലവിടണം എന്ന്. അതൊരു അനുഗ്രഹമാണെന്ന്. അത് വിട്ടു കളയരുത്. നമുക്ക് അത് ഇല്ല. അതിനാല്‍ അതറിയാം. അതിനാല്‍ അവരെ പോയി കാണണം, അവര്‍ക്കൊപ്പം സമയം ചെലവിടണം'' എന്നാണ് നിവിന്‍ പോളി പറയുന്നത്.
ബെത്ലഹേം കുടുംബ യൂണിറ്റ് ആണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 300 കോടിയിലധികം നേടിയ ചിത്രത്തിലെ നായിക മമിത ബൈജുവാണ്. ഗിരീഷ് എഡിയായിരുന്നു സിനിമയുടെ സംവിധാനം. റാം സംവിധാനം ചെയ്ത യേഴു കടല്‍ യേഴു മലൈയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. സൂരിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Nivin Pauly talks about not having his father around. Asks everyone to spend more time with parents.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





