'സെറ്റില്‍ വന്നപ്പോള്‍ ഗിരീഷ് മിണ്ടുന്നില്ല, എന്നോട് താല്‍പര്യമില്ലേ എന്ന് തോന്നി'; 'ബെത്‌ലഹേമി'നെക്കുറിച്ച് നിവിന്‍ പോളി

ഗിരീഷിനെ കാണാന്‍ സെറ്റില്‍ അല്‍ത്താഫ് വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു

Nivin Pauly, Girish AD
Nivin Pauly, Girish AD
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :20 ഓഗസ്റ്റ് 2026, 9:53 am IST

മലയാളികള്‍ കാത്തിരുന്ന കോമ്പോയാണ് നിവിന്‍ പോളിയും ഗിരീഷ് എഡിയും. ഫീല്‍ ഗുഡ് സിനിമകളുടെ നായകനും സംവിധായകനും ആദ്യമായി ഒരുമിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഉയരെയാണ്. നാളെയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളുമൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതായിരുന്നു.

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ സെറ്റിലെ ആദ്യ നാളുകളെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി. താന്‍ പ്രതീക്ഷിച്ചിരുന്നത് ചിരിയും തമാശയുമൊക്കെ നിറഞ്ഞൊരു ഗിരീഷ് എഡി സെറ്റ് ആയിരുന്നു. എന്നാല്‍ ഗിരീഷ് അധികം സംസാരിക്കുന്ന ആളായിരുന്നില്ലെന്നാണ് നിവിന്‍ പറയുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ചാനലില്‍ പങ്കുവച്ച പ്രൊമോ വിഡിയോയിലാണ് നിവിന്‍ മനസ് തുറന്നത്.

''ആദ്യം അങ്ങനെ തോന്നിയിരുന്നു. നമ്മളൊരു പുതിയ സെറ്റിലേക്ക്, പുതിയ ടീമിന്റെ കൂടെ ചേരുകയല്ലേ. ഞാന്‍ വാചിരിച്ചിരുന്നത്, ഗിരീഷിന്റെ സിനിമകളെല്ലാം എന്റര്‍ടെയ്ന്‍മെന്റും ഹ്യൂമറായിരുന്നു. അതിനാല്‍ ഞാന്‍ വിചാരിച്ചിരുന്നത് സെറ്റ് ഭയങ്കര അടിപൊളിയായിരിക്കും എന്ന വന്‍ പ്രതീക്ഷയിലാണ് ഞാന്‍ വരുന്നത്. പക്ഷെ ഗിരീഷ് അധികം മിണ്ടുന്നില്ല. അപ്പോള്‍ ഞാന്‍ കരുതി, ഇനി താല്‍പര്യമില്ലേ? നിര്‍ബന്ധിതനായി ചെയ്യുകയാണോ? ഷോട്ടൊക്കെ കഴിഞ്ഞാല്‍ മൈക്കിലൂടെ ആ ഒക്കെ എന്ന് മാത്രമേയുള്ളൂ'' എന്നാണ് നിവിന്‍ പറയുന്നത്.

''ഒരു ദിവസം ഗിരീഷിനെ കാണാന്‍ സെറ്റില്‍ അല്‍ത്താഫ് വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു. എടാ മച്ചാന്‍ എന്താണ് ഹാപ്പിയല്ലേ? ഞാന്‍ ടെന്‍ഷനിലാണെന്ന് അവനോട് പറഞ്ഞു. ഇനി നാഷണല്‍ അവാര്‍ഡ് കിട്ടിയാലും, കിട്ടിയോ ആ ഓക്കെ എന്നേ ഗിരീഷ് പറയൂവെന്നായിരുന്നു അല്‍ത്താഫിന്റെ മറുപടി'' എന്നും നിവിന്‍ പോളി പറയുന്നു.

ഗിരീഷും നിവിനും ആദ്യമായി ഒരുമിക്കുമ്പോള്‍ ചിത്രത്തിലെ നായിക മമിത ബൈജുവാണ്. പ്രേമലുവിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയ മമിത മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

News Now

Summary

Nivin Pauly recalls meeting Girish AD during the filming of Bethlehem Kudumba Unit. The thought the director never liked him as he was not talking much.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates