'സർവ്വം മായയിലൂടെ തിരിച്ചു വന്ന നിവിൻ പോളി 'പ്രതിഛായ'യിലൂടെ തിരിച്ചു പോയിരിക്കുന്നു'; ആദ്യ ദിനം തന്നെ നിരാശ, കളക്ഷൻ ഇങ്ങനെ

മുടക്കിയ ബഡ്ജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയായിരുന്നു ബേബി ​ഗേൾ തിയറ്റർ വിട്ടത്.

Prathichaya
Prathichayaഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :27 മാർച്ച് 2026, 10:09 am IST

മലയാളികൾക്കേറെ ഇഷ്ടമുള്ള യുവനടൻമാരിലൊരാളാണ് നിവിൻ പോളി. അതുകൊണ്ട് തന്നെ നിവിന്റെ ഒരു സിനിമ റിലീസിനെത്തുന്നു എന്ന് പറയുമ്പോൾ മലയാളികൾ അത്രയേറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സർവ്വം മായ ആണ് നിവിന്റേതായി തിയറ്ററിൽ അടുത്തിടെ ഹിറ്റായ ചിത്രം. 150 കോടിയാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്.

എന്നാൽ സർവ്വം മായയ്ക്ക് ശേഷം നിവിന്റേതായി തിയറ്ററുകളിലെത്തിയ രണ്ട് ചിത്രങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ബേബി ​ഗേൾ, പ്രതിഛായ എന്നീ ചിത്രങ്ങളാണ് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോകുന്നത്. ഈ വര്‍ഷം നിവിന്റേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം കൂടിയായിരുന്നു ബേബി ഗേള്‍.

മുടക്കിയ ബഡ്ജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെയായിരുന്നു ബേബി ​ഗേൾ തിയറ്റർ വിട്ടത്. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പ്രതിഛായ ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് വന്നത്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഓപ്പണിങ് ഡേയിൽ ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത് 65 ലക്ഷം രൂപയാണ്. ആ​ഗോളതലത്തിൽ 75 ലക്ഷം രൂപയാണ് പ്രതിഛായ ഇതുവരെ കളക്ട് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ അടുത്ത കാലത്തിറങ്ങിയ നിവിൻ പോളി ചിത്രങ്ങളിൽ ഏറ്റവും മോശം ഫസ്റ്റ് ഡേ കളക്ഷനാണിത്.

സഖാവിന് ശേഷം നിവിന്‍ നായകനാകുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് പ്രതിഛായ. കേരള രാഷ്ട്രീയത്തില്‍ കുറച്ചുകാലം മുൻപ് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ആറാട്ട്, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് പ്രതിഛായ. സർവ്വം മായയിലൂടെ തിരിച്ചു വന്ന നിവിൻ പോളി ബേബി ഗേൾ, പ്രതിഛായയിലൂടെ തിരിച്ചു പോയിരിക്കുന്നു എന്നാണ് സോഷ്യൽ മീഡിയയിലും നിറയുന്ന കമന്റുകൾ.

News Now

Summary

Cinema News: Nivin Pauly starrer Prathichaya day 1 Box office collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates