
ഡ്രീം കോമ്പോ വരും മുമ്പുള്ള സിഗ്നല്‍? നിവിൻ പോളി ചിത്രം തിയേറ്ററിലെത്തിക്കാന്‍ ദുൽഖർ
സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്

റാം രചനയും സംവിധാനവും നിർവ്വഹിച്ച്, നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'യേഴു കടൽ യേഴു മലൈ' ഒക്ടോബർ ഒന്നിന് തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. നിവിൻ പോളി, അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാച്ചി ആണ് ചിത്രം നിർമ്മിക്കുന്നത്. ഗൗതം രാമചന്ദൻ ചിത്രം റിച്ചിക്ക് ശേഷം നിവിൻ പോളി തമിഴിൽ അഭിനയിച്ച ചിത്രം കൂടിയാണിത്.
ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിവിന്‍ പോളി ചിത്രവുമായി ദുല്‍ഖറെത്തുന്നത്. ഈയ്യടുത്തൊരു അഭിമുഖത്തില്‍ നിവിന്‍ പോളി തന്നെയാണ് ദുല്‍ഖറിനൊപ്പമുള്ള സിനിമയെക്കുറിച്ച് ആലോചന ആരംഭിച്ചതായി വെളിപ്പെടുത്തിയത്. ബെത്‌ലഹേമിലൂടെ ഇന്‍ഡസ്ട്രി ഹിറ്റ് അടിച്ചു നില്‍ക്കുകയാണ് നിവിന്‍. ഏറെനാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന യേഴു കടല്‍ യേഴു മലൈ കൂടെയെത്തുമ്പോള്‍ ആരാധകര്‍ക്ക് ഇരട്ടി മധുരമാകുമെന്നുറപ്പാണ്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
8000-ത്തിലധികം വർഷങ്ങളായി മരണമില്ലാതെ ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത് എന്നാണ് സൂചന. തിയേറ്റർ റിലീസിന് മുൻപ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ ചിത്രം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. 53-ാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രീമിയർ ചെയ്ത ചിത്രം, മികച്ച നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വി പ്രോ ബിഗ് സ്ക്രീൻ അവാർഡിനായി' മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 12 ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.
Yezhu Kadal Yezhu Malai
ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്ന സാധാരണക്കാരനായ ഒരാളും നൂറ്റാണ്ടുകളായി തന്റെ പ്രണയം തേടി അലയുന്ന അമരനായ വ്യക്തിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ടീസർ സൂചിപ്പിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. രവി മരിയ, എൻ അഴക പെരുമാൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.
ഛായാഗ്രഹണം : എൻ. കെ. ഏകാമ്പരൻ, എഡിറ്റിംഗ്: മതി വി. എസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ. കുമാർ, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, കോസ്റ്റ്യൂം ഡിസൈനർ: ചന്ദ്രകാന്ത് സോനാവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പിആർഒ: ശബരി
News Now
15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

Summary
Dulquer Salmaan's Wayfarer Films to present Nivin Pauly starrer Yezhu Kadal Yezhu Malai in Kerala.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിജയങ്ങള്‍ വിളിച്ചു പറയാന്‍ അച്ഛന് ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള്‍ അവര്‍ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന്‍ പോളി

'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്ലർ



