ഒരൊറ്റ ആൾ പോലുമില്ല, എയർപോർട്ടിലും വിമാനത്തിലും ഒറ്റയ്ക്ക്; അമ്പരപ്പിൽ മാധവൻ; വിഡിയോ

ബിസിനസ് ക്ലാസ് ലോഞ്ചിലെ നിശബ്ദത പ്രേതബം​ഗ്ലാവിനെ ഓർമിപ്പിക്കുന്നു എന്നാണ് താരം പറയുന്നത്

വിഡിയോ സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:47 am IST

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നെങ്കിലും നമ്മുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. നടൻ മാധവൻ പങ്കുവെച്ച ഒരു വിഡിയോയിൽ ഇത് വ്യക്തമാണ്. ഒരു യാത്രക്കാരൻ പോലുമില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ് വിമാനത്താവളവും വിമാനവുമെല്ലാം. ആദ്യമായി ഒറ്റയ്ക്ക് വിമാന യാത്ര ചെയ്യുന്ന അമ്പരപ്പിലാണ് താരം ആരാധകർക്കായി വിഡിയോ പങ്കുവെച്ചത്. 

വിമാനത്തിനുള്ളിൽ നിന്നുള്ളതാണ് താരത്തിന്റെ ആദ്യ വിഡിയോ. അതിൽ മാധവനല്ലാതെ മറ്റൊരാൾ പോലുമില്ല. വിമാനത്താവളത്തിലും ബിസിനസ് ക്ലാസ് ലോഞ്ചിലും സ്ഥിതി വ്യത്യസ്തമല്ല. ബിസിനസ് ക്ലാസ് ലോഞ്ചിലെ നിശബ്ദത പ്രേതബം​ഗ്ലാവിനെ ഓർമിപ്പിക്കുന്നു എന്നാണ് താരം പറയുന്നത്. 

തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്ന് മാധവൻ പറയുന്നുണ്ട്. ‘ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാർഥിക്കുന്നു.’–വിഡിയോയ്ക്കൊപ്പം മാധവൻ കുറിച്ചു. പുതിയ ബോളിവുഡ് ചിത്രമായ അമേരിക്കി പണ്ഡിറ്റിന്റെ ചിത്രീകരണത്തിനായുള്ള ദുബായ് യാത്രയ്ക്കിടെയാണ് താരം ഈ വിഡിയോ പകർത്തിയിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് വരുന്നത്. പ്രധാനമന്ത്രിയെപ്പോലെ തോന്നിയോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now