കഴിഞ്ഞ കുറച്ചു നാളായി വമ്പന്‍ മേക്കോവറിനുള്ള തയാറെടുപ്പിലാണ് താരം

ഇമ്രാൻ ഹാഷ്മി/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

News Now

സോഷ്യല്‍ മീഡിയയെ ചൂടുപിടിക്കുകയാണ് ഇമ്രാന്‍ ഹാഷ്മിയുടെ പുതിയ ചിത്രം. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു നാളായി വമ്പന്‍ മേക്കോവറിനുള്ള തയാറെടുപ്പിലാണ് താരം. ആംസ് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രമാണ് ഇമ്രാന്‍ പങ്കുവെച്ചത്. 

കറുത്ത ഹുഡ്ഡിയും മാസ്‌കും ധരിച്ച് ഡബ്ബല്‍ പിടിച്ചു നില്‍ക്കുന്നതാണ് ചിത്രം. ഹഷ്മിയുടെ ബൈസെപ്‌സാണ് ആരാധകരുടെ മനം കവരുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ചിത്രം. 

സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ടൈഗര്‍ 3 ല്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. ചിത്രത്തിനുവേണ്ടിയാണ് താരത്തിന്റെ മേക്കോവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ടൈഗറുമായി ബന്ധപ്പെടുത്തി നിരവധി കമന്റുകളാണ് വരുന്നത്. ടൈഗര്‍ 3നായി കാത്തിരിക്കുന്നത് സല്‍മാന്‍ ഖാനുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ് എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. ടൈഗര്‍ 3ല്‍ പൊളിക്കും എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates