'എന്റെ കല്യാണം അല്ല', നവവധുവായി അണിഞ്ഞൊരുങ്ങി അനു മോൾ; ചിത്രങ്ങൾ

സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് വധുവായി അണിഞ്ഞൊരുങ്ങിയിട്ടുള്ള താരത്തിന്റെ ചിത്രമാണ്

അനുമോൾ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:47 am IST

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനു മോൾ, ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് വധുവായി അണിഞ്ഞൊരുങ്ങിയിട്ടുള്ള താരത്തിന്റെ ചിത്രമാണ്. തന്റെ വിവാഹമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് അനു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

കേരള സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് അനു മോൾ എത്തുന്നത്. നെറ്റിച്ചുട്ടിയും മൂക്കുത്തിയും ജിമുക്കിയുമൊക്കെയണിഞ്ഞ് നവവധുവിനെപ്പോലെ സുന്ദരിയാണ് താരം. മേക്കപ്പ് ആർട്ടിസ്റ്റ് സൗമ്യ ശ്യാമിനുവേണ്ടിയാണ് താരം ഫോട്ടോഷൂട്ട് ചെയ്തത്. താരത്തിന്റെ വിവാഹവേഷത്തെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

Story image
Story image

ടായ എന്ന സംസ്‍കൃത സിനിമയാണ് അനുമോളുടേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അവളാല്‍ എന്ന് അര്‍ഥമുള്ള ടായ സംവിധാനം ചെയ്യുന്നത് ജി പ്രഭയാണ്. ഇഷ്‍ടി എന്ന സംസ്‍കൃത ചിത്രമാണ് ജി പ്രഭ ആദ്യമായി സംവിധാനം ചെയ്‍തത്. നെടുമുടു വേണുവും ടായ‍യില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now