ദേവനന്ദയുടെ കാൽതൊട്ട് വണങ്ങി വയോധികൻ; വിഡിയോ വൈറൽ, രൂക്ഷ വിമർശനം

ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ദേവനന്ദയുടെ കാലിൽ പ്രായമായ ഒരാൾ തൊട്ടു വന്ദിക്കുകയായിരുന്നു

devananda
ദേവനന്ദ
Last Updated :1 December 2024, 4:33 pm IST
Edited by :Manju

മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയയായ താരമാണ് ദേവനന്ദ. കുട്ടിത്താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ദേവനന്ദയുടെ ഒരു വിഡിയോ ആണ്. ഒരു പരിപാടിയിൽ അതിഥിയായി എത്തിയ ദേവനന്ദയുടെ കാലിൽ പ്രായമായ ഒരാൾ തൊട്ടു വന്ദിക്കുകയായിരുന്നു.

സ്കൂൾ കലോത്സവത്തിൽ അതിഥിയായി പങ്കെടുക്കാനാണ് ദേവനന്ദ എത്തിയത്. താരം നടന്നു വരുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അപ്രതീക്ഷിതമായി ഒരാൾ എത്തി കാലിൽ തൊട്ടു വന്ദിക്കുകയായിരുന്നു. ഇത് കണ്ട് ദേവനന്ദ ഞെട്ടുന്നതും വിഡിയോയിലുണ്ട്.

സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തുന്നത്. സിനിമയും ജീവിതവും തിരിച്ചറിയാനാകാത്ത മനുഷ്യരാണ് സാക്ഷരകേരളത്തിൽ ഇപ്പോൾ ഉള്ളത് എന്നാണ് ഒരാൾ കമന്റ് ചെയ്തത്. കേരളം നാണിച്ചു തലതാഴ്ത്തുമെന്നും കണ്ടിട്ടു തന്നെ തൊലിയുരിയുന്നുവെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. അതിനിടെ ഇതിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. ദേവിയായി സങ്കൽപ്പിച്ചാണ് പെൺകുട്ടികളുടെ കാലിൽ തൊട്ട് വണങ്ങുന്നത് എന്നാണ് ഇതിനെ പിന്തുണച്ചുകൊണ്ട് പലരും കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now