'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്
നോർത്ത് ഇന്ത്യൻ ഹാൻഡിലിൽ നിന്നുവന്ന ഈ റീൽസിന്റെ കമന്റ് ബോക്സ് എന്നാൽ മലയാളികൾ തൂക്കി.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിലൊരാളാണ് ഷാൻ റഹ്മാൻ. ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ ഒരു കണ്ടെത്തലാണ് വൈറലായി മാറുന്നത്. കശ്മീരിലെ ദാൽ തടാകത്തിൽ ചെറുവള്ളത്തിൽ ചായ വിൽക്കാനെത്തിയ കച്ചവടക്കാരന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കച്ചവടക്കാരന് ഷാൻ റഹ്മാന്റെ മുഖഛായ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.
ആദ്യ കാഴ്ചയില്‍ ഇത് നമ്മുടെ ഷാന്‍ റഹ്മാന്‍ അല്ലേയെന്ന് ആര്‍ക്കും തോന്നിപോകും. ചിരിയും പ്രസരിപ്പുമെല്ലാം അതുപോലത്തന്നെ. എന്നാലിത് ഷാൻ റഹ്മാൻ അല്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ മുഖസാദൃശ്യമുള്ള ഒരു കശ്മീരിയാണ്. നോർത്ത് ഇന്ത്യൻ ഹാൻഡിലിൽ നിന്നുവന്ന ഈ റീൽസിന്റെ കമന്റ് ബോക്സ് എന്നാൽ മലയാളികൾ തൂക്കി.
മുപ്പത് ലക്ഷത്തിലധികം പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. ആദ്യം കണ്ടപ്പോൾ ഷാൻ റഹ്മാൻ ആണെന്ന് തന്നെയാണ് കരുതിയതെന്നും പുതിയ വല്ല സിനിമയുടെയോ മറ്റോ ഷൂട്ടിങ് ആയിരിക്കുമെന്നാണ് കരുതിയതെന്നുമാണ് നെറ്റിസൺസ് പറയുന്നത്. 'പാട്ടില്ലാത്തപ്പോൾ ഇടക്ക് ഇതിനും പോകും അല്ലെ, മ്യൂസിക് പരിപാടിയൊക്കെ വിട്ട് ഇപ്പോൾ വള്ളത്തിലാണോ..,
'മറ്റേത് പാർട്ട് ടൈം ഇത് ഫുൾ ടൈം ഇടക്ക് സിനിമയിൽ അഭിനയിക്കാനും പോകും... കശ്മീരിൽ പോയി ചായക്കച്ചവടം നടത്തിയ ആരും കണ്ടുപിടിക്കില്ല എന്ന് വിചാരിച്ചോ... ഇങ്ങള് ചായക്കച്ചവടവും തുടങ്ങിയോ..' എന്നുതുടങ്ങി നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്.
നിരവധി പേരാണ് ഷാൻ റഹ്മാനെ ഈ റീലിസിൽ മെൻഷൻ ചെയ്തിരിക്കുന്നത്. അധികം വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഈ റീലിന് രസകരമായ മറുപടി ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.
News Now
Summary
Music Director Shaan Rahman goes viral on social media.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







