സൗബിനെ വിളിച്ചാൽ ഫോൺ എടുക്കില്ല, ഡബ്ബിങ്ങിന് വരില്ല; വിമർശനവുമായി ഒമർ ലുലു

സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്ന് ഷൈൻ ടോം ചാക്കോ മെസേജ് അയച്ച് ചോദിച്ചിട്ടുണ്ടെന്നും ഒമർ

സൗബിൻ ഷാഹിർ, ഒമർ ലുലു/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:20 am IST
Edited by :migrator

നടൻ സൗബിൻ ഷാഹിറിനെതിരെ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. സൗബിൻ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും ഡബ്ബിങ്ങിന് വരില്ലെന്നുമാണ് ഒമർ ലുലു പറഞ്ഞത്. ഹാപ്പി വെഡ്ഡിങ് സിനിമയുടെ ചിത്രീകരണത്തിന് ഇടയിൽ ഇതിന്റെ പേരിൽ സൗബിനുമായി പ്രശ്നമുണ്ടായെന്നും വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്ന് ഷൈൻ ടോം ചാക്കോ മെസേജ് അയച്ച് ചോദിച്ചിട്ടുണ്ടെന്നും ഒമർ വ്യക്തമാക്കി.

 എനിക്ക് അധികം അനുഭവം ഉണ്ടായിട്ടില്ല. ഞാൻ കൂടുതലും പുതുമുഖങ്ങളെ വച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോൺ ചെയ്താൽ പോലും എടുക്കില്ല. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് സൗബിൻ ആയിട്ട് ഞാൻ അങ്ങനെയാണ് ആദ്യം പ്രശ്നം തുടങ്ങുന്നത്. ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. പോപ്‌കോൺ എന്ന സിനിമ നടക്കുമ്പോൾ ഷൈൻ ടോം തന്നെ എനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ട് സൗബിൻ വന്ന് ഡബ്ബ് ചെയ്‌തോ എന്ന്. ഇത് ഇപ്പോൾ ഷൈൻ സമ്മതിക്കുമോ എന്നറിയില്ല- ഒമർ ലുലു പറഞ്ഞു. 

മലയാളസിനിമയിൽ പുതുമുഖങ്ങളാണ് പ്രശ്നക്കാർ എന്നാണ് അദ്ദേഹം പറയുന്നത്. എന്റെ സിനിമയിൽ സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉർവ്വശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ വരുന്ന സമയം നമ്മളോട് പറയും. അതിന് അനുസരിച്ച് നമുക്ക് ഷൂട്ട് ചാർട്ട് ചെയ്യാം. വല്ല ബ്ലോക്കോ മറ്റോ ഉണ്ടായാൽ അര മണിക്കൂർ വൈകിയാലായി. പക്ഷേ കമ്മ്യൂണിക്കേഷൻ കൃത്യമാണ്.- ഒമർ കൂട്ടിച്ചേർത്തു. 

നടൻ സൗബിൻ ഷാഹിറിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഒമർ ലുലു. സൗബിനെ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും ഡബ്ബിങ്ങിന് വരില്ലെന്നും ഒമർ ലുലു പറഞ്ഞു. ഒരിക്കൽ ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സൗബിൻ ഡബ്ബിങ്ങിന് വന്നോ എന്നു ചോദിച്ച് നടൻ ഷൈൻ ടോം ചാക്കോ തനിക്ക് മെസേജ് അയച്ചിരുന്നെന്നും ഒമർ പറഞ്ഞു. വൺ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now