
'ഹെവൻലി ഹമ്മിങ്...', ട്രെൻഡിങ്ങായി 'ഒരു മാലൈ ബെഗിൻ' ഫ്യൂഷൻ; കെ എസ് ചിത്രയ്ക്ക് കയ്യടി
ചിത്രയുടെ ശബ്ദം എത്തുന്നതോടെ പെട്ടെന്ന് ഒരു മെലഡി ഫീലിലേക്ക് മാറുന്നു.

'ഗജിനി' സിനിമയിലെ സൂപ്പർ ഹിറ്റ് പാട്ട് 'ഒരു മാലൈ...' ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ്. ഈ പാട്ടിനൊപ്പം ഇറ്റാലിയൻ റോക്ക് ബാൻഡ് മാനെസ്കിന്റെ ബെഗിനും ചേർന്ന 'ഒരു മാലൈ ബെഗിൻ' ഫ്യൂഷനാണ് സോഷ്യൽ മീഡിയയും സംഗീത പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്.
റീലുകളില്‍ നിരന്തരം റീഷെയര്‍ ചെയ്യപ്പെടുന്ന ഈ ട്രാക്ക് പുറത്തിറക്കിയത് ‘സിംഫണി’ എന്ന യൂട്യൂബ് ചാനലാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. പക്ഷേ ഈ ഫ്യൂഷന്‍റെ യഥാര്‍ഥ ഹൈലൈറ്റ് മറ്റൊന്നാണ്. പാട്ടിനിടയില്‍ അപ്രതീക്ഷിതമായി എത്തുന്ന കെ എസ് ചിത്രയുടെ ഹമ്മിങ് ആണ് എല്ലാവരെയും അമ്പരപ്പെടുത്തിയിരിക്കുന്നത്.
അതുവരെ ഹൈ-എനര്‍ജി ബീറ്റില്‍ പോയിരുന്ന ട്രാക്ക്, ചിത്രയുടെ ശബ്ദം എത്തുന്നതോടെ പെട്ടെന്ന് ഒരു മെലഡി ഫീലിലേക്ക് മാറുന്നു. ’ഈ ഹമ്മിങ് ഏത് പാട്ടിലേതാണ്?’ എന്ന ചോദ്യമാണ് റീലുകളുടെ കമന്റ് ബോക്സുകളില്‍ നിറയുന്നത്. അതിനുള്ള ഉത്തരവും ഇപ്പോള്‍ വൈറലാകുകയാണ്.
’കറുത്തമ്മ’ എന്ന ചിത്രത്തിനായി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ‘തെന്‍മാര്‍ക്ക് പരുവ കാട്ര്’ എന്ന ഗാനത്തിന്‍റെ ഒടുവില്‍ വരുന്ന ചിത്രയുടെ ഹമ്മിങ്ങാണ് ഈ ഫ്യൂഷനില്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹമ്മിങ് തിരിച്ചറിഞ്ഞ സംഗീതാസ്വാദകര്‍ ഇപ്പോള്‍ കമന്‍റ് സെക്ഷനില്‍ അത് പങ്കുവച്ചും ചര്‍ച്ചയാക്കിയും രംഗത്തുണ്ട്. കെ എസ് ചിത്രയുടെ മനോഹരമായ ആലാപനത്തിൽ ആരുടെയായാലും ഹൃദയം അലിഞ്ഞു പോകുമെന്നും ചിലർ കുറിക്കുന്നുണ്ട്.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Oru Maalai x Beggin fusion track's KS Chithra's humming goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'8000 വർഷം ജീവിച്ച ഒരാളുടെ മനസിൽ എന്തൊക്കെ കാണും ?'; നിവിൻ പോളി- റാം ചിത്രം 'യേഴു കടൽ യേഴു മലൈ' ട്രെയ്ലർ

ഡ്രീം കോമ്പോ വരും മുമ്പുള്ള സിഗ്നല്‍? നിവിൻ പോളി ചിത്രം തിയേറ്ററിലെത്തിക്കാന്‍ ദുൽഖർ


