
ഹൊറർ സീരിസ് കാണാൻ ഇഷ്ടമാണോ? ഈ ആഴ്ച ഒടിടിയിലേക്ക് പോന്നോളൂ
സിനിമകൾക്കൊപ്പം സീരിസുകളും ഈ ആഴ്ച നിങ്ങളെ കാത്തിരിപ്പുണ്ട്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിലെത്തുന്നത്. സിനിമകൾക്കൊപ്പം സീരിസുകളും ഈ ആഴ്ച നിങ്ങളെ കാത്തിരിപ്പുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയെന്ന് അറിയാം.
1ദ് ലാസ്റ്റ് ഓഫ് അസ് സീസൺ 2
ദ് ലാസ്റ്റ് ഓഫ് അസ് സീസൺ 2
വിഡിയോ സ്ക്രീൻഷോട്ട്
ജനപ്രിയ വിഡിയോ ഗെയിമിനെ ആസ്പദമാക്കിയൊരുക്കിയിരിക്കുന്ന വെബ് സീരിസ് ആണിത്. സീരിസിന്റെ ആദ്യ സീസണിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഏപ്രിൽ 14 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങി. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്തിട്ടുണ്ട്.
2ഖൗഫ്
Khauf
വിഡിയോ സ്ക്രീൻഷോട്ട്
രജത് കപൂറും മോണിക്ക പൻവാറുമാണ് ഖൗഫ് എന്ന ഹൊറർ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. പങ്കജ് കുമാറും സൂര്യ ബാലകൃഷ്ണനും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏപ്രിൽ 18 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് ആസ്വദിക്കാം.
3ദ് ഡയമണ്ട് ഹീസ്റ്റ്
ദ് ഡയമണ്ട് ഹീസ്റ്റ്
വിഡിയോ സ്ക്രീൻഷോട്ട്
പ്രശസ്ത സംവിധായകൻ ഗെ റിച്ചിയാണ് ദ് ഡയമണ്ട് ഹീസ്റ്റ് നിർമിച്ചിരിക്കുന്നത്. അപൂർവമായ ഒരു വജ്രം കൊള്ളയടിക്കാൻ ശ്രമിക്കുന്നതും പിന്നാലെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട ഒരു പരമ്പരയുമാണ് ദ് ഡയമണ്ട് ഹീസ്റ്റ് പറയുന്നത്. ഏപ്രിൽ 16 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് തുടങ്ങും.
4ദ് ഗ്ലാസ് ഡോം
ദ് ഗ്ലാസ് ഡോം
വിഡിയോ സ്ക്രീൻഷോട്ട്
ഒടിടി പ്രേക്ഷകർ കാത്തിരുന്ന സീരിസുകളിലൊന്നാണ് ദ് ഗ്ലാസ് ഡോം. ഒരു നഗരത്തിൽ നിന്ന് ഒരു പെൺകുട്ടിയെ കാണാതാകുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സീരിസിന്റെ ഇതിവൃത്തം. ഏപ്രിൽ 16 ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത് തുടങ്ങും.
5ലോഗൗട്ട്
ലോഗൗട്ട്
വിഡിയോ സ്ക്രീൻഷോട്ട്
നടൻ ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാന്റെ അരങ്ങേറ്റ ചിത്രമാണ് ലോഗൗട്ട്. യുവാക്കൾക്കിടയിലെ അമിത ഫോൺ ഉപയോഗവും അതുമൂലം അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും ചുറ്റിപ്പറ്റിയാണ് ലോഗൗട്ട് ഒരുക്കിയിരിക്കുന്നത്. അമിത് ഗൊലാനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീ 5 ലൂടെ ഏപ്രിൽ 18 മുതൽ സീരിസ് സ്ട്രീമിങ് തുടങ്ങും.
6ഇസ്താംബുൾ എൻസൈക്ലോപീഡിയ
ഇസ്താംബുൾ എൻസൈക്ലോപീഡിയ
വിഡിയോ സ്ക്രീൻഷോട്ട്
സൗഹൃദം, ബന്ധങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന സീരിസ് ആണ് ഇസ്താംബുൾ എൻസൈക്ലോപീഡിയ. ഏപ്രിൽ 17 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീമിങ് തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


