‘ഞങ്ങളുടെ കുഞ്ഞ്...’; സന്തോഷവാർത്ത അറിയിച്ച് ആലിയയും രൺബീറും 

ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയ–രൺബീർ വിവാഹം

ചിത്രം: ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:03 am IST

​ഗർഭിണിയാണെന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ച് ബോളിവുഡ് നടി ആലിയ ഭട്ട്.  ‘ഞങ്ങളുടെ കുഞ്ഞ്...’ എന്ന് കുറിച്ചാണ് ആശുപത്രിയിൽ രൺബീറിനൊപ്പമുള്ള ചിത്രം ആലിയ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി താരദമ്പതികൾക്ക് ആശംസകൾ കുറിച്ച് നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്. 
‍
പ്രിയങ്ക ചോപ്ര, മൗനി റോയ്, പരനീതി ചോപ്ര, മലൈക അറോറ, കരൺ ജോഹർ, ടൈ​ഗർ ഷ്റോഫ്, അനിൽ കപൂർ, ബിപാഷ ബസു, സോനു സൂദ്, നേഹ ദൂപിയ തുടങ്ങി നിരവധിപ്പേർ ഇരുവർക്കും ആശംസകൾ അറിയിച്ചു. 

ഇക്കഴിഞ്ഞ ഏപ്രിൽ 14നായിരുന്നു ആലിയ–രൺബീർ വിവാഹം. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ആലിയയും രൺബീറും ഒന്നിച്ചെത്തുന്ന ബ്രഹ്മാസ്ത്ര എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിനിടെയാണ് ജീവിതത്തിലെ സുപ്രധാന വാർത്തയുമായി താരദമ്പതികൾ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now