ഞെട്ടിച്ച് വിക്രവും പാര്‍വതിയും; പാ രഞ്ജിത്തിന്റെ 'തങ്കലാന്‍', ട്രെയിലര്‍

ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും

Pa Ranjith's 'Thangalan', trailer
തങ്കലാന്‍
Edited by :amalkjoy
Last Updated :11 ജൂലൈ 2024, 11:04 am IST

ചിയാന്‍ വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്‍' കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാന്‍'.

ആഗസ്റ്റ് 15-ന് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 'തങ്കലാന്‍' തിയേറ്ററുകളിലെത്തും. പാര്‍വതി തിരുവോത്തും മാളവിക മോഹനനുമാണ് നായികമാര്‍. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ് . എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. ഋ4 എന്റര്‍ടൈന്‍മെന്റ് ആണ് കേരളത്തില്‍ തങ്കലാന്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാര്‍ക്കറ്റിംഗ് : വിപിന്‍ കുമാര്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'തങ്കലാന്‍' പുറത്തിറങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now