
News Now
മഹാനവമി, വിജയദശമി ദിവസങ്ങളില് തുലാമാസപൂജ; ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി ദര്ശനത്തിനെത്തും

ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

കറാച്ചി: ടി20 ലോകപ്പിലെ അടുത്ത മത്സരത്തില് ഇന്ത്യയെ പരാജയപ്പെടുത്തിയാല് സിംബാബ്വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാകിസ്ഥാന് നടി സെഹര് ഷിന്വാരി. നവംബര് ആറിനാണ് ഇന്ത്യ- സിംബാബ്വെ മത്സരം. ഈ മത്സരത്തില് ഇന്ത്യയെ സിംബാബ്വെ അത്ഭുതകരമായി പരാജയപ്പെടുത്തണമെന്ന് നടി ട്വിറ്ററില് കുറിച്ചു. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യ പരാജയപ്പെടണമെന്ന് നടി ട്വീറ്റ് ചെയ്തിരുന്നു.
'അടുത്ത മത്സരത്തില് ഇന്ത്യയെ അത്ഭുതകരമായി തോല്പ്പിച്ചാല് ഞാന് ഒരു സിംബാബ്വെക്കാരനെ വിവാഹം കഴിക്കു'മെന്ന് നടി ട്വിറ്ററില് കുറിച്ചു. ട്വീറ്റിന് താഴെ നിരവധി പേരാണ് നടിയെ ട്രോളിയും വിമര്ശിച്ചും രംഗത്തുവന്നത്. ഇതാദ്യമല്ല, നടി തന്റെ ട്വീറ്റുകളുടെ പേരില് വാര്ത്തകളില് നിറയുന്നത്.
പാകിസ്ഥാനെ സിംബാവെ തോല്പ്പിച്ച് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് നടിയുടെ ട്വീറ്റ്. ലോകകപ്പില് പാക് ടീം സെമിയിലെത്താന് അത്ഭുതങ്ങള് സംഭവിക്കേണ്ടിയിരിക്കുന്നു. ഇന്ത്യ അടുത്ത മത്സരത്തില് പരാജയപ്പെട്ടാല് പാകിസ്ഥാന് സെമി സാധ്യതയുണ്ട്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


