ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ലെന്ന് പാകിസ്ഥാൻ നടി

മെഹനൂർ ബലോച്ച്, ഷാരൂഖ് ഖാൻ/ ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 9:22 am IST

News Now

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് അഭിനയിക്കാൻ അറിയില്ലെന്ന് പാകിസ്ഥാൻ നടി മെഹനൂർ ബലോച്ച്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ ബ്യൂട്ടി സ്റ്റാൻഡേർഡ് പ്രകാരം ഷാരൂഖ് അത്ര സുന്ദരനല്ലെന്നും മെഹനൂർ പറഞ്ഞു. അഭിമുഖം വൈറലായതോടെ താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ആരാധകർ. 

അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തത് കൊണ്ടാണ് ഇത്തരത്തിൽ പറയുന്നതെന്നും ഷാരൂഖ് ഖാൻ കിങ് ഓഫ് എക്‌സ്‌പ്രഷനാണെന്നും ആരാധകർ തിരിച്ചടിച്ചു. 'ഷാരൂഖ് ഖാന് ഒരുപാട് ആരാധകർ ഉണ്ടാകാം. അവർക്ക്  ഞാൻ പറഞ്ഞത് ഇഷ്ടമാകില്ല, ഞാൻ തെറ്റാണ് പറയുന്നതെന്നും തോന്നാം. പക്ഷേ ഇതെന്റെ അഭിപ്രായമാണ്' എന്ന് മെഹനൂർ പറഞ്ഞു.

കാണാൻ നല്ല ഭം​ഗിയുള്ള നിരവധി താരങ്ങൾ ഉണ്ടെങ്കിലും ഒരു ഓറ ഇല്ലാത്തതു കൊണ്ടാണ് അവരാരും ശ്രദ്ധിക്കപ്പെടാതെ പോകുന്നത്. ഷാരൂഖ് ഖാൻ നല്ലൊരു ബിസിനസ് മാൻ ആണെന്നും സ്വയം മാർക്കറ്റ് ചെയ്യാൻ അറിയാമെന്നും നടി പറഞ്ഞു. മെഹനൂറിന്റെ പരാമർശങ്ങൾ സിനിമാപ്രേമികൾക്കിടയിൽ ഏറെ ചർച്ചയാവുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates