
News Now
Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ
എല്ലാ വെളുത്തുള്ളിയും ഒരുപോലെയല്ല; ഗുണങ്ങളിൽ മുന്നിൽ ഏത്?
1.2 ലിറ്റര് ത്രീ സിലിണ്ടര് പെട്രോള് എന്ജിന്, അഞ്ചു വേരിയന്റുകള്; ടൊയോട്ട ഗ്ലാന്സ ഫെയ്സ് ലിഫ്റ്റ് വിപണിയില്, പ്രാരംഭ വില 6.99 ലക്ഷം രൂപ

പ്രവാചകനെതിരെ കമന്റ്; ശ്രീലങ്കന് സ്വദേശിയുടെ വധശിക്ഷ റദ്ദാക്കി

കേള്വി ശക്തിയും സംസാരശേഷിയും ഇല്ലാത്തെ മകളെ നടിയാക്കാന് മോഹിച്ചതിന്റെ പേരില് അച്ഛന് കളിയാക്കലുകള് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അഭിനയ. തമിഴിലൂടെ കരിയര് ആരംഭിച്ച അഭിനയയെ മലയാളികള് അടുത്തറിയുന്നത് ജോജു ജോര്ജ് ചിത്രം പണിയിലൂടെയാണ്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ കുട്ടിക്കാലം പങ്കുവെക്കുന്നത്.
''കുട്ടിക്കാലത്ത് അച്ഛനോടൊപ്പം സ്കൂട്ടറില് യാത്ര ചെയ്യുമ്പോള് സിനിമ പോസ്റ്ററുകള് കണ്ണെടുക്കാതെ നോക്കുമായിരുന്നു. ഐശ്വര്യ റായിയൊക്കെ പോസ്റ്ററില് കാണുമ്പോള് അതുപോലെയാകണം എനിക്കും എന്ന് അച്ഛനോട് പറയുമായിരുന്നു. അഭിനേതാവ് കൂടിയായ അച്ഛനും എന്നെ സിനിമാനടിയായി കാണാന് ആയിരുന്നു ആഗ്രഹം'' താരം പറയുന്നു.
മൂന്നാമത്തെ കുട്ടിയാണ് ഞാന്. രണ്ട് സഹോദരന്മാരുണ്ട്. അച്ഛനും അമ്മയും എനിക്ക് കേള്വിശക്തിയില്ലെന്ന് ആദ്യമൊന്നും തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അഭിനയ പറയുന്നത്. വിളിക്കുമ്പോള് തിരിഞ്ഞു നോക്കുന്നില്ല. വലിയ ശബ്ദം കേട്ടാല് പോലും പ്രതികരണമില്ല. അങ്ങനെയാണ് കേള്വി ശക്തി പരിശോധിക്കുന്നത്. കേള്വി ഇല്ലെന്നത് അവര്ക്ക് ഷോക്കായിരുന്നുവെന്നും താരം പറയുന്നു.
എങ്കിലും നടിയാക്കുക എന്ന മോഹം അച്ഛന് ഉപേക്ഷിച്ചില്ല. ഞാനും അത് വിടാന് തയ്യാറായിരുന്നില്ല. കേള്ക്കാനും മിണ്ടാനും കഴിയാത്ത മകളെ സിനിമാ നടിയാക്കാന് മോഹിക്കുന്ന അച്ഛനെ പലരും പരിഹസിക്കുമായിരുന്നു എന്നും താരം പറയുന്നു.
കോക്ക്ലിയര് ഇംപ്ലാന്റ് ചെയ്തത് 12-ാം വയസിലാണ്. ഇംപ്ലാന്റ് സ്ഥിരമായി ഉപയോഗിക്കാറില്ല. കാരണം അതിലൂടെ ചില ശബ്ദങ്ങള് ബഹളമായിട്ടാണ് കേള്ക്കുക. അത് സഹിക്കാന് പ്രയാസമാണ്. ആംഗ്യഭാഷ തന്നെയാണ് കൂടുതലും ഉപയോഗിക്കുന്നതെന്നും അഭിനയ പറയുന്നു.
Summary
Pani fame Abhinaya shares her bond with father. He was mocked for trying to make his daughter an actress.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




