'ക്യാപ്റ്റന്‍ ഇന്ത്യ'യില്‍ കാര്‍ത്തിക് ആര്യനൊപ്പം പാര്‍വതി തിരുവോത്തും; ബോളിവുഡില്‍ സജീവമാകാന്‍ താരം

ഐ, നോബഡിയാണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ

Parvathy Thiruvothu, Kartik Aaryan
Parvathy Thiruvothu, Kartik Aaryan
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :19 ഓഗസ്റ്റ് 2026, 5:27 pm IST

ബോളിവുഡില്‍ സജീവമാവുകയാണ് നടി പാര്‍വതി തിരുവോത്ത്. ഹൃത്വിക് റോഷന്‍ ഒരുക്കുന്ന വെബ് സീരീസിന് പിന്നാലെ മറ്റൊരു വലിയ ചിത്രത്തിന്റേയും ഭാഗമാവുകയാണ് പാര്‍വതി. കാര്‍ത്തിക് ആര്യന്‍ നായകനായ ക്യാപ്റ്റന്‍ ഇന്ത്യയില്‍ പാര്‍വതി പ്രധാന വേഷത്തിലെത്തുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍.

ഇന്ത്യയുടെ സുപ്രധാനമായൊരു രക്ഷാദൗത്യത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പൈലറ്റിന്റെ വേഷത്തിലാണ് കാര്‍ത്തിക് ആര്യനെത്തുന്നത്. അതേസമയം പാര്‍വതിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഹര്‍മന്‍ ഭവേജയുടെ ഭവേജ സ്റ്റുഡിയോസും ഭുഷന്‍ കുമാറിന്റെ ടി-സീരീസും ചേര്‍ന്നാണ് നിര്‍മാണം.

ചിത്രത്തില്‍ പാര്‍വതിയുടേത് വളരെ പ്രാധാന്യമുള്ള വേഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ മുന്‍നിര നടിയായ പാര്‍വതി ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ഖരീബ് ഖരീബ് സിംഗിളിലൂടെയാണ് ബോളിവുഡിലെത്തുന്നത്. പിന്നീട് കഡക് സിങ്, യു യാ മേം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന പ്രൈം വിഡിയോ സീരീസ് സ്‌റ്റോമിലും പാര്‍വതിയുണ്ട്.

മലയാള ചിത്രം ഐ, നോബഡിയാണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ആണ് പാര്‍വതിയുടേതായി അണിയറയിലുള്ള ചിത്രം. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ പാര്‍വതിയെത്തുന്നത്. സെപ്റ്റംബര്‍ പതിനൊന്ന് ചിത്രം തിയേറ്ററുകളിലെത്തും.

News Now

Summary

Parvathy Thiruvothu to be a part of Kartik Aaryan starrer Captain India.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates