
'ആളുകള്‍ക്ക് എന്നെ ബഹുമാനമില്ല, എനിക്കൊപ്പം ജോലിചെയ്യാന്‍ താല്‍പ്പര്യമില്ല'; ഉര്‍ഫി ജാവേദ്
'എനിക്ക് ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നത്'

ഫാഷന്‍ പരീക്ഷണങ്ങളിലൂടെ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ വ്യത്യസ്തമായ ഫാഷന്‍ സെന്‍സ് പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍ പ്രശസ്തി കിട്ടിയിട്ടും തനിക്ക് ജോലി ലഭിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ബിബിസി വേള്‍ഡ് സര്‍വീസിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്.
ആളുകള്‍ തന്നെ ബഹുമാനിക്കുന്നില്ലെന്നും തനിക്കൊപ്പം ജോലിചെയ്യാന്‍ തയാറാവുന്നില്ല എന്നുമാണ് ഉര്‍ഫി പറഞ്ഞത്. എന്റെ ഫാഷന്‍ സെന്‍സിനെ ഞാന്‍ ബോള്‍ഡ് എന്നാണ് വിശേഷിപ്പിക്കുക. ശ്രദ്ധനേടുവാനായാണ് ശ്രമിക്കുന്നത്. എനിക്ക് ശ്രദ്ധകിട്ടാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വേഷം ധരിക്കുന്നത്. സിനിമ മേഖലയിലേക്ക് വരണമെന്നും നടിയാകണമെന്നുമെല്ലാം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രശസ്തയാവുക എന്നതാണ് എന്റെ ആഗ്രഹം.- ഉര്‍ഫി ജാവേദ് പറഞ്ഞു.
തന്നേക്കുള്ള മോശം പരാമര്‍ശങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ട് എന്നാണ് ഉര്‍ഫി പറയുന്നത്. എന്നാല്‍ അത് അഞ്ച് പത്ത് മിനിറ്റ് മാത്രമേ നീണ്ടു നില്ക്കൂ. അവര്‍ വിരൂപരും ഞാന്‍ സുന്ദരിയുനായതിനാലായിരിക്കും ഇങ്ങനെ പറയുന്നത് എന്ന് സ്വയം പറയും. ഡിസൈനര്‍മാരൊന്നും തനിക്ക് വസ്ത്രം നല്‍കാതിരുന്നതിനാലാണ് സ്വയം ഡ്രസ് ഉണ്ടാക്കാന്‍ തുടങ്ങിയത്. അബു സന്ദീപ് അത് മാറ്റിയെന്നും ഉര്‍ഫി പറയുന്നു.
ഈ വാർത്ത കൂടി വായിക്കൂ
'കങ്കണ എല്ലാത്തിലും കേറി തലയിടും, അവരുടെ വാക്കിന് ആര് വിലകൊടുക്കുന്നു'; വിമർശനവുമായി നവാസുദ്ദീൻ സിദ്ദീഖിയുടെ ഭാര്യ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
