
കല്യാണ ആഘോഷങ്ങൾ തുടങ്ങി, 'പരസ്പരം സ്‌നേഹത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ'; രശ്മികയ്ക്കും വിജയ്‌ക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി
വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.

വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചടങ്ങിലേക്കുള്ള ക്ഷണത്തിന് നന്ദി പറഞ്ഞു കൊണ്ട് മോദി വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് താരങ്ങൾക്ക് വിവാഹാശംസകൾ നേർന്നത്. വിജയ്‌യുടെ മാതാപിതാക്കളായ മാധവിയേയും ഗോവർധൻ റാവു ദേവരകൊണ്ടയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
'വ്യാഴാഴ്ച നടക്കുന്ന വിജയ്- രശ്മിക വിവാഹത്തിലേക്ക് ക്ഷണിച്ചതിൽ സന്തോഷമുണ്ട്. സന്തോഷകരവും മംഗളകരവുമായ അവസരത്തിൽ ദേവരകൊണ്ട- മന്ദാന കുടുംബത്തിന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും', പ്രധാനമന്ത്രി കുറിച്ചു. 'വിജയ്‌യുടേയും രശ്മികയുടേയും ജീവിതത്തിലെ മനോഹരമായ പുതിയ അധ്യായത്തിന്റെ തുടക്കമാണിത്.
വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി - സ്ക്രീൻഷോട്ട്
ഏഴ് ചുവടുകൾ ഒന്നിച്ചുവെക്കുമ്പോൾ ജീവിതകാലം മുഴുവൻ സുഹൃത്തുക്കളായി തീരുന്നുവെന്ന ഉദാത്തചിന്ത ഉൾക്കൊണ്ടു കൊണ്ട് ദമ്പതികൾ ജീവിതം തുടങ്ങട്ടെ. സ്‌നേഹവും അടുപ്പവും കൊണ്ട് ദൈവികമായി എഴുതപ്പെട്ട ജീവിതത്തിന്റെ അധ്യായം വെള്ളിത്തരയിൽ അവർ സൃഷ്ടിച്ച മാന്ത്രികതയെ മറികടക്കുമെന്നതിൽ സംശയമില്ല', അദ്ദേഹം പറഞ്ഞു. 'വരും ദിവസങ്ങളും മാസങ്ങളും വർഷങ്ങളും അവരുടെ സ്വപ്‌നങ്ങളാലും അവയുടെ സഫലീകരണത്താലും നിറയട്ടെ.
പരസ്പരം തിരിച്ചറിഞ്ഞ് സ്‌നേഹത്തോടെ ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും, പോരായ്മകളെ സ്വീകരിക്കാനും, ശക്തികളിൽനിന്ന് പഠിക്കാനും, യഥാർഥ പങ്കാളികളായി ജീവിതത്തിലുടനീളം യാത്ര ചെയ്യാനും അവർക്ക് കഴിയട്ടെ. ഈ സുപ്രധാന അവസരത്തിൽ ദമ്പതിമാർക്കും കുടുംബങ്ങൾക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും', മോദി കൂട്ടിച്ചേർത്തു. ഫെബ്രുവരി 26 നാണ് വിജയ്- രശ്മിക വിവാഹം.
വിജയ് ദേവരകൊണ്ടയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി - സ്ക്രീൻഷോട്ട്
ഉദയ്‌പൂരിലെ ഐടിസി ഹോട്ടിലില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വലിയ സുരക്ഷയാണ് വിവാഹത്തിന് ഒരുക്കിയിരിക്കുന്നത്. അടുത്തിടെയാണ് വിജയ്‌യും രശ്മികയും വിവാഹ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Cinema News: PM Modi sends warm wishes to Rashmika Mandanna, Vijay Deverakonda.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഓവർ ആക്ടിങ് ആണെന്ന് പറയുന്നവരുണ്ട്; ഞാനിങ്ങനെയാണ്, മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി എനിക്ക് അഭിനയിക്കേണ്ട കാര്യമില്ല'


