News Now
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്ഡിയില് മാസംതോറും 6000 രൂപ നിക്ഷേപിച്ചാല് എത്ര കിട്ടും?; അഞ്ചുവര്ഷത്തെ കണക്ക്

വമ്പൻ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ. തമിഴ്നാട്ടിൽ നിന്നു മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ടാം ദിവസം ചിത്രം 150 കോടി കളക്ഷൻ നേടിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി എണ്പത് കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത് എന്ന് നിര്മാതാക്കള് ഔദ്യോഗികമായി അറിയിച്ചിരുന്നു. തമിഴ്നാട്ടില് നിന്നും മാത്രം 25.86 കോടിയാണ് ചിത്രം ആദ്യദിനം നേടിയത്. ഈ വര്ഷത്തെ മികച്ച ഓപ്പണിങ്ങ് നേടുന്ന സിനിമകളുടെ പട്ടികയില് മൂന്നാം സ്ഥാനത്താണ് പൊന്നിയിൻ സെൽവൻ. കേരളത്തിൽ നിന്ന് 3.70 കോടിയാണ് ചിത്രം വാരിയത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും വാരിയത്. അമേരിക്കൻ ബോക്സ് ഓഫിസില് നിന്നുമാത്രം എട്ടു കോടി കലക്ഷൻ ലഭിച്ചു.
#PonniyinSelvan Part 1 - The 2 days worldwide collection has crossed the 150 crores mark. HUGE!
â LetsCinema (@letscinema) October 2, 2022
ചോള രാജവംശത്തിന്റെ കഥ പറയുന്ന പൊന്നിയിന് സെല്വന് രണ്ടു ഭാഗങ്ങളായാണ് എത്തുന്നത്. 500 കോടി മുതല് മുടക്കില് ഒരുക്കിയ ചിത്രത്തില് വന് താരനിരയുമുണ്ട്. ചിയാന് വിക്രം, ഐശ്വര്യ റായ്, കാര്ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. എആര് റഹ്മാനാണ് സംഗീതം.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

