സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കനാകോനയിലെ ചപോലി ഡാമില്‍ വെച്ചായിരുന്നു ചിത്രീകരണം

പൂനം പാണ്ഡെ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം
Last Updated :20 January 2024, 8:32 am IST

News Now

പനാജി :  അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെയെ ഗോവ പൊലീസ് കസ്റ്റഡിയിലെടുത്തു.വടക്കന്‍ ഗോവയിലെ സിന്‍ക്വെറിം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന നടിയെ, അവിടെയെത്തിയാണ് കാലാന്‍ഗുണ്ടെ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.  

തുടര്‍ന്ന് നടിയെ കനാകോന പൊലീസിന് കൈമാറി. സര്‍ക്കാര്‍ സ്ഥലത്ത് അതിക്രമിച്ചു കയറി അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാണ് കേസ്. സംഭവത്തില്‍ കനാകോന പൊലീസ് ബുധനാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗോവയുടെ സംസ്‌കാരത്തെയും പ്രതിച്ഛായയെയും മോശമാക്കി എന്നാരോപിച്ച് ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്. 

സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള കനാകോനയിലെ ചപോലി ഡാമില്‍ വെച്ചായിരുന്നു ചിത്രീകരണം. വീഡിയോ ചിത്രീകരണത്തിന് അനുമതി നല്‍കിയതിന് രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പൊലീസ് ഇന്‍സ്‌പെക്ടര്‍ തുകാറാം ചവാന്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവരെയാണ് ഗോവ ആഭ്യന്തരമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്. സംഭവം ഗോവയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates